Posted On
date_range Updated On
date_range കോവിഡ്: ഒമാനിൽ 29 പേർ കൂടി മരിച്ചു
മസ്കത്ത്: കോവിഡ് ബാധിച്ച് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഒമാനിൽ 29 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1038 ആയി. 1761 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 105890 ആയി. 1109 പേർ കൂടി രോഗ മുക്തരായി.
92840 പേർക്കാണ് രോഗം ഭേദമായത്. 65 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 562 പേരാണ് ആശുപത്രികളിൽ ചികിൽസയിലുള്ളത്. ഇതിൽ 219 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.