കോവിഡ്​ സ്​ഥിരീകരിച്ചത്​ മസ്​യൂനയിൽ നിന്ന്​ പോയ കുടുംബത്തിലെ കുട്ടിക്ക്​

സലാല: സലാലയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള ആദ്യ വിമാനത്തിൽ നാട്ടിലെത്തിയ പത്ത് മാസം പ്രായമായ കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത് പ്രവാസികൾക്കിടയിൽ ആശങ്ക പരത്തി. പാലക്കാട് കാരാക്കുറുശ്ശിയിലുള്ള കുഞ്ഞിന് രോഗം സ്ഥിരീകരിച്ച വിവരം പാലക്കാട് ജില്ല ഇൻഫർമേഷൻ ഓഫീസറാണ് തിങ്കളാഴ്ച വൈകിട്ട് വൈകിട്ട് മാധ്യമങ്ങൾക്ക് നൽകിയത്.

 

കഴിഞ്ഞ 20നുള്ള വിമാനത്തിലാണ് രോഗം സ്ഥിരീകരിച്ച കുട്ടിയും മാതാവും നാലര വയസ്സുള്ള സഹോദരിയും യാത്ര ചെയ്തത്. മാതാവും സഹോദരിയും നിരീക്ഷണത്തിലാണ്. ഇവർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. ഒമാൻ യമൻ അതിർത്തിയോട് ചേർന്ന മസ്യൂനയിലാണ് ഈ കുടുംബം താമസിച്ചിരുന്നത്. എന്നാൽ ഇവിടെയും ആർക്കും കോവിഡ് ഉള്ളതായി ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകളിലും ഇല്ല. കുട്ടിയുടെ പിതാവ് നാട്ടിലെ വിവരം അറിഞ്ഞയുടനെ ക്വാറൈൻറനിൽ പ്രവേശിക്കുകയും ആശുപത്രിയിലെത്തി സാമ്പിൾ പരിശോധനക്ക് നൽകുകയും ചെയ്തിട്ടുണ്ട്. അതി​​െൻറ റിസൽട്ട് വന്നിട്ടില്ല.

കുടുംബത്തെ നാട്ടിലേക്ക് കയറ്റി അയക്കുന്നതിനാണ് ഇവർ മസ്യൂന ഗ്രാമത്തിൽ നിന്ന് സലാലയിലെത്തിയിട്ടുള്ളത് അതിനാൽ തന്നെ ഒരു സാമൂഹിക സമ്പർക്കം നടന്നിരിക്കാൻ സാധ്യതയുമില്ലെന്നാണ് വിലയിരുത്തുന്നത്.ഇവരുടെ റൂട്ട് മാപ്പ് എന്ന തരത്തിൽ  സലാലയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റും മറ്റും സന്ദർശിച്ചു എന്ന്  സാമൂഹിക മാധ്യമങ്ങളിൽ മലയാളത്തിൽ ചിലർ ശബ്ദസന്ദേശം അയച്ചിരുന്നു. എന്നാൽ ഈ കുടുംബം അത്തരം സ്ഥാപനങ്ങൾ സന്ദർശിച്ചിട്ടില്ലെന്നും. കുടുംബ നാഥൻ മാത്രം വന്ന് സാധനങ്ങൾ വാങ്ങി മടങ്ങുകയായിരുന്നുവെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

നിലവിൽ മലയാളികൾ ആരും സലാലയിൽ കോവിഡ് ബാധിതരായി ഇല്ലെന്നാണ് പൊതുവെ വിലയിരുത്തുന്നത്. സലാലയിലെ ആദ്യ കോവിഡ് രോഗികളായ തലശ്ശേരി സ്വദേശിയും മകനും നേരത്തെ സുഖം പ്രാപിച്ചിരുന്നു. അതിന്‌ ശേഷം മലയാളികൾ കോവിഡ് പോസിറ്റീവായി ചികിത്സയിൽ ഉള്ളതായി വിവരമില്ല. നിലവിൽ 23 രോഗ ബാധിതരിൽ 16 പേർ സുഖം പ്രാപിച്ചിട്ടുണ്ട്. ബാക്കി ഏഴ് രോഗികൾ മാത്രമാണ് ഐസൊലേഷനിൽ ഉള്ളത്.

കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് സംശയം തോന്നി മഞ്ചേരി ആശുപത്രിയിലേക്ക് മാറ്റിയ രണ്ട് പാലക്കാട് സ്വദേശികളുടെ ആദ്യ ഫലം വന്നപ്പോൾ നെഗറ്റീവായിരുന്നു. 

Tags:    
News Summary - covid salalah-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.