മസ്കത്ത്: കോവിഡ് ബാധിച്ച് ഒമാനിൽ ഒരാൾകൂടി മരിച്ചു. 80 വയസ്സുള്ള സ്വദേശിയാണ് മരിച്ചത്. ഒമാൻ ആരോഗ്യ മന്ത്രാലയം ശനിയാഴ്ച വൈകീട്ടാണ് മരണവാർത്ത സ്ഥിരീകരിച്ചത്. ഇതോടെ ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ആയി. ഇതിൽ രണ്ട് മലയാളികളടക്കം 13 പേർ വിദേശികളും എട്ടുപേർ സ്വദേശികളുമാണ്. വെള്ളിയാഴ്ച 43 വയസ്സുള്ള വിദേശിയും 36 വയസ്സുള്ള സ്വദേശി യുവതിയുമാണ് മരിച്ചത്.
അതിനിടെ, ശനിയാഴ്ച 404 പേർക്കുകൂടി ഒമാനിൽ കോവിഡ് -19 സ്ഥിരീകരിച്ചു. ഒരുദിവസം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന രോഗബാധയാണിത്. ഇതോടെ ഒമാനിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5029 ആയി. പുതിയ രോഗികളിൽ 337 പേരും വിദേശികളാണ്. 86 പേർക്കുകൂടി രോഗമുക്തി ലഭിച്ചതോടെ അസുഖം സുഖപ്പെട്ടവരുടെ എണ്ണം 1436 ആയി. 3573 പേരാണ് നിലവിൽ അസുഖബാധിതരായി ചികിത്സയിലുള്ളത്. പുതിയ രോഗികളിൽ 363 പേരും മസ്കത്ത് ഗവർണറേറ്റിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.