Posted On
date_range Updated On
date_range കോവിഡ്: ഒമാനിൽ 20 പേർ കൂടി മരിച്ചു;476 പുതിയ രോഗികൾ
മസ്കത്ത്: കോവിഡ് ബാധിച്ചു കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ഒമാനിൽ 20 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 3968 ആയി. 476 പേരാണ് പുതുതായി രോഗബാധിതരായത്.
ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 2,99,418 ആയി. 1015 പേർക്ക് രോഗം ഭേദമായി. 2,86,679 പേരാണ് ഇതുവരെ രോഗമുക്തരായത്. 8771 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 22 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
299 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 129 പേർ തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.