കോവിഡ്​: ഒമാനിൽ ഒരു മാസം സ്​കൂളുകൾക്ക്​ അവധി

മസ്​കത്ത്​: ഒമാനിലെ എല്ല വിദ്യാഭ്യാസ സ്​ഥാപനങ്ങൾക്കും സർക്കാർ ഒരു മാസത്തെ അവധി പ്രഖ്യാപിച്ചു. ഞായറാഴ്​ച മുതലാണ്​ അവധി തുടങ്ങുകയെന്ന്​ ഒമാൻ ടി.വി റിപ്പോർട്ട്​ ചെയ്​തു. കോറോണ രോഗ വ്യാപനം പ്രതിരോധിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ്​ സുപ്രീം കമ്മിറ്റിയുടെ തീരുമാനം​.

അവധിസമയത്ത്​ കുട്ടികൾ വീടിനകത്ത്​ തന്നെ കഴിയുന്നുവെന്ന്​ രക്ഷകർത്താക്കൾ ഉറപ്പാക്കണമെന്ന്​ സുപ്രീം കമ്മിറ്റി നിർദേശിച്ചു. ജനങ്ങൾ പൊതുസ്​ഥലങ്ങളിൽ നിന്ന്​ വിട്ടുനിൽക്കുകയും വേണം. രാജ്യത്ത്​ ഇതുവരെ 20 പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​.

Tags:    
News Summary - Covid 19- Oman schools closed -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.