മസ്കത്ത്: കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി രാജ്യത്തെ പള്ളികൾ അടക്കാൻ ചൊവ്വ ാഴ്ച രാത്രി നടന്ന സുപ്രീം കമ്മിറ്റിയുടെ മൂന്നാമത് യോഗം നിർദേശിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പള്ളികളിൽ നമസ്കാരം പാടില്ല. ബാങ്ക് വിളി മാത്രമാണ് പള്ളികളിൽ നിന്ന് ഉണ്ടാവുക. ഇതര മതസ്ഥരുടെ ദേവാലയങ്ങളും അടക്കണം.
ഒമാനികൾ അല്ലാത്തവർക്ക് രാജ്യത്തേക്കുള്ള പ്രവേശന വിലക്കും സുപ്രീം കമ്മിറ്റി യോഗം സ്ഥിരീകരിച്ചു. ഞായറാഴ്ച നടന്ന യോഗം ഇൗ തീരുമാനമെടുത്തിരുന്നെങ്കിലും തിങ്കളാഴ്ച സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കിയ സർക്കുലർ ആശയകുഴപ്പത്തിന് വഴിയൊരുക്കിയിരുന്നു. ഒമാനികൾ രാജ്യത്തിന് പുറത്ത് പോകുന്നതും കമ്മിറ്റി നിരോധിച്ചു. പുതിയ തീരുമാനങ്ങൾ ഇന്നു മുതൽ പ്രാബല്ല്യത്തിൽ വരും.
എല്ലാ തരത്തിലുള്ള ഒത്തുചേരലുകളും പരിപാടികളും സമ്മേളനങ്ങളുമെല്ലാം റദ്ദാക്കാൻ യോഗം നിർദേശിച്ചു. എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും അടക്കണം. പൊതുസ്ഥലങ്ങളിലെ ഒത്തുചേരലുകൾ തടയണം. ബീച്ചുകളിൽ ആളുകളെ പ്രവേശിപ്പിക്കുകയും ചെയ്യരുത്. കമേഴ്സ്യൽ കോംപ്ലക്സുകളിലെ എല്ലാ കടകളും അടക്കണം.
ഭക്ഷ്യവസ്തുക്കളും ഉപഭോക്തൃ ഉത്പന്നങ്ങളും വിൽപന നടത്തുന്ന സ്ഥാപനങ്ങൾ, ക്ലിനിക്കുകൾ, ഫാർമസികൾ എന്നിവക്ക് മാത്രമാണ് ഇളവുണ്ടാവുക. രാജ്യത്തെ പരമ്പരാഗത മാർക്കറ്റുകളായ മത്ര മാർക്കറ്റ്, നിസ്വ മാർക്കറ്റ്, സിനാവ് മാർക്കറ്റ് എന്നിവ അടച്ചിടണം. പ്രശസ്തമായ ബുധനാഴ്ച മാർക്കറ്റ്, വ്യാഴാഴ്ച മാർക്കറ്റ്, വെള്ളിയാഴ്ച മാർക്കറ്റ് എന്നിവക്കും നിരോധനം ബാധകമാണ്. റസ്റ്റോറൻറുകളിലും കഫേകളിലും ഹോട്ടലുകളിലും ഭക്ഷണം ഇരുന്ന് കഴിക്കുന്നത് നിരോധിച്ചു.
പാഴ്സലുകൾ മാത്രമേ നൽകാൻ പാടുള്ളൂ. എല്ലാ സ്പോർട്സ്, കൾചറൽ ക്ലബുകളും അടച്ചിടണം. ജിമ്മുകൾ,ഹെൽത്ത് ക്ലബുകൾ,ബാർബർ^ബ്യൂട്ടിഷോപ്പുകൾ എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടാനും നിർദേശിച്ചു. സ്ത്രീകളുടെയും പുരുഷന്മാരുടെയും ബാർബർ, ബ്യൂട്ടിഷോപ്പുകളും അടക്കണം. സ്പോർട്സ്, കൾചറൽ ക്ലബുകൾ അടച്ചിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.