മസ്കത്ത്: ഇന്ത്യന്‍ രുചിവൈവിധ്യങ്ങളുടെ മാറ്റുരച്ച് പാചകമത്സരം ശ്രദ്ധേയമായി. അല്‍ഖുവൈര്‍ ഫുഡ്ലാന്‍ഡ്സ് ഹോട്ടല്‍ ആഭിമുഖ്യത്തിലാണ് മസ്കത്തിലെ ഇന്ത്യന്‍ വനിതകളുടെ പാചക നൈപുണ്യം പ്രകടിപ്പിക്കാന്‍ വേദിയൊരുക്കിയത്.
‘കുക്ക് ഓഫ്’ എന്ന പേരിലുള്ള മത്സരത്തിന് മികച്ച പിന്തുണയാണ് ലഭിച്ചതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ജനുവരി ഏഴിനാണ് മത്സരത്തിന്‍െറ പ്രാഥമിക റൗണ്ടിലേക്ക് അപേക്ഷ ക്ഷണിച്ചത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എഴുപതോളം വ്യത്യസ്ത വിഭവങ്ങളുടെ കൂട്ടുകളാണ് ഒന്നരയാഴ്ച കൊണ്ട് ലഭിച്ചത്. ഇതില്‍നിന്ന് തെരഞ്ഞെടുത്തവരാണ് ഫൈനല്‍ റൗണ്ടില്‍ കടന്നത്. സ്റ്റാര്‍ട്ടേഴ്സ്, റൈസ്, സാലഡ് എന്നീ വിഭാഗങ്ങളിലായാണ് ഫൈനല്‍ മത്സരം നടന്നത്. തികച്ചും വ്യത്യസ്തമായ 36 വിഭവങ്ങളാണ് മൂന്നു വിഭാഗങ്ങളിലായി തയാറാക്കിയത്. വിജയികളെ തെരഞ്ഞെടുക്കല്‍ ഏറെ പ്രയാസകരമായിരുന്നെന്ന് വിധികര്‍ത്താക്കളില്‍ ഒരാളായ ഫുഡ്ലാന്‍ഡ്സ് ഹോട്ടലിലെ സൗത് ഇന്ത്യന്‍ ഷെഫ് വിഷ്ണു പറഞ്ഞു.
ഫുഡ്ലാന്‍ഡ്സിലെ തന്നെ വടക്കേ ഇന്ത്യന്‍ ഷെഫ് അരവിന്ദ്, കോണ്ടിനെന്‍റല്‍ ഷെഫ് വിജയ് ആര്യ എന്നിവരായിരുന്നു മറ്റു വിധികര്‍ത്താക്കള്‍.
തയാറാക്കിയ ഭക്ഷണം രുചിച്ചുനോക്കിയ ശേഷം കൂടിക്കാഴ്ച നടത്തിയാണ് വിജയികളെ തെരഞ്ഞെടുത്തത്. സ്റ്റാര്‍ട്ടര്‍ വിഭാഗത്തില്‍ സുനിത വര്‍മ, റൈസ് വിഭാഗത്തില്‍ ഷെറിന്‍ ഫിനോജ്, സാലഡ് വിഭാഗത്തില്‍ സുബിന രാജി എന്നിവര്‍ ഒന്നാം സമ്മാനം നേടി.
വരും വര്‍ഷങ്ങളില്‍ നല്ല രീതിയില്‍ ഇത്തരം മത്സരം നടത്താന്‍ ഇതിന്‍െറ വിജയം പ്രചോദനമാകുമെന്ന് സംഘാടകയായ സുമയ്യ സമീര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.