മെംബർഷിപ് കാർഡ് വിതരണം ഒ.ഐ.സി.സി നാഷനൽ
കമ്മിറ്റി സെക്രട്ടറി സന്തോഷ് പള്ളിക്കൽ നിർവഹിക്കുന്നു
ഓഫിസ് ഉദ്ഘാടനവും മെംബർഷിപ് കാർഡ് വിതരണവും നിർവഹിച്ചു
മസ്കത്ത്: ഒ.ഐ.സി.സി ഇബ്രി റീജ്യൻ കമ്മിറ്റിയുടെ പുതിയ ഓഫിസ് ഉദ്ഘാടനം ഇബ്രി റീജ്യൻ പ്രസിഡന്റ് ടി.എസ്. ഡാനിയേൽ നിർവഹിച്ചു. മെംബർഷിപ് കാർഡ് വിതരണം ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറി സന്തോഷ് പള്ളിക്കൽ നിർവഹിച്ചു. ജനറൽ സെക്രട്ടറി ഷിഹാബ് തട്ടാരുകുറ്റിയിൽ സ്വാഗതം പറഞ്ഞു.
കുയിൽ നിസാറിന്റ നേതൃത്തിൽ ഗാനമേള, കുട്ടികൾക്കുള്ള ഗെയിമുകൾ എന്നിവ സംഘടിപ്പിച്ചു. വിനൂപ് വെണ്ട്രപിള്ളി നന്ദി പറഞ്ഞു. നൗഷാദ് ജോനാകപ്പുറം, ദീപുവർക്കി, അജിത് കാസർകോട്, സന്തോഷ്, സുഭാഷ്, താജുദ്ദീൻ കോഞ്ചേരി, ഷാനവാസ്, എൽദോ, പി.ടി. സുഹൈൽ, നവാസ്, റഷീദ്, സൈദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.