Posted On
date_range Updated On
date_range ഇൻവോയ്സ് അറബിയിൽ നൽകിയില്ല, കരാർ ലംഘിച്ചു; കമ്പനിക്ക് പിഴ
മസ്കത്ത്: ഉപഭോക്താവിന് അറബി ഭാഷയിലുള്ള ഇൻവോയ്സ് നൽകാത്തതിനും കരാർ ലംഘനത്തിനും തെക്കൻ ബാത്തിനയിശല കമ്പനിക്കെതിരെ നടപടി. തെക്കൻ ബാത്തിന കോടതിയാണ് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ഡോർ ഇൻസ്റ്റലേഷൻ കമ്പനിക്ക് പിഴ ചുമത്തിയത്. മുൻകൂറായി പണം വാങ്ങിയിട്ടും നിശ്ചിത സമയത്തിനകം കരാർ പ്രകാരമുള്ള വാതിലുകളുടെ നിർമ്മാണം പൂർത്തിയാക്കാത്തതിനും കമ്പനിക്കെതിരെ നടപടിയുണ്ട്.
ഒരു ഹാളിന്റെയും മജ്‍ലിസിന്റെയും മെയിൻ ഡോറുകൾ സ്ഥാപിക്കാൻ മുൻകൂർ തുക കൈപ്പറ്റിയ കമ്പനി 45 ദിവസത്തിനകം പണി പൂർത്തിയാക്കാമെന്ന കരാർ ലംഘിക്കുകയായിരുന്നുവെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) വ്യക്തമാക്കി. കേസ് പരിഗണിച്ച കോടതി കമ്പനിക്ക് മൊത്തം 500 ഒമാനി റിയാൽ പിഴ ചുമത്തുകയും, നിയമനടപടികളുടെ മുഴുവൻ ചെലവുകളും സ്ഥാപനവും അതിന്റെ നിയമപ്രതിനിധിയും വഹിക്കണമെന്ന് ഉത്തരവിടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.