മസ്കത്ത്: ഒമാനിൽ താമസിക്കുന്ന ചൈനീസ് പൗരന്മാർക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കുന്നതിന് നാട്ടിൽനിന്ന് വാക്സിൻ എത്തിച്ചു. ചൈനയുടെ 'സിനോവാക്' വാക്സിനാണ് എത്തിച്ചതെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലെ നയതന്ത്രബന്ധത്തിെൻറ ഭാഗമായാണ് വാക്സിൻ കൈമാറ്റത്തിന് ധാരണയായതെന്നും രാജ്യത്തെ ചൈനീസ് സമൂഹത്തിന് മുൻഗണന നൽകിയായിരിക്കും കുത്തിവെപ്പ് നൽകുകയെന്നും പ്രസ്താവന കൂട്ടിച്ചേർത്തു.
മഹാമാരിയുടെ ആദ്യഘട്ടം മുതൽ പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കുന്ന എംബസിയെയും അംബാസഡറെയും മന്ത്രാലയം നന്ദി അറിയിച്ചു. വാക്സിൻ വിതരണം വേഗത്തിലാക്കാൻ ശ്രമിക്കുന്നതിനിടെ ചൈനയുടെ സഹായം ഒമാന്‍ ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അടുത്ത മാസം രാജ്യത്ത് 15ലക്ഷം പേർക്ക് കുത്തിവെപ്പ് നൽകാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ലോകത്ത് ഏറ്റവും വേഗത്തിൽ വാക്സിൻ വിതരണം ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. ദിനംപ്രതി ഒന്നര േകാടിയോളം പേർക്കാണ് ഇവിടെ വാക്സിൻ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.