മസ്കത്ത്: ഒമാനിലെ സർക്കാർ ഉടമസ്ഥതയിലുള്ള വൈദ്യുതി വിതരണ കമ്പനിയായ ഒമാൻ ഇലക്ട്രിസിറ്റി ട്രാൻസ്മിഷൻ കമ്പനിയുടെ 49 ശതമാനം ഒാഹരികൾ ചൈനീസ് കമ്പനി കരസ്ഥമാക്കി. നിക്ഷേപ കരാറിൽ ഒമാനി ഇലക്ട്രിസിറ്റി ട്രാൻസ്മിഷൻ കമ്പനിക്കുവേണ്ടി നാമ ഹോൾഡിങ്സും ൈചനീസ് കമ്പനിയായ സ്റ്റേറ്റ് ഗ്രിഡ് കോർപറേഷനും തമ്മിൽ കഴിഞ്ഞദിവസം ഒപ്പുവെച്ചു.
വൈദ്യുതി വിതരണ കമ്പനിയിൽ സ്വകാര്യ നിക്ഷേപം സ്വീകരിക്കാനും അതുവഴി ആസ്തി വർധിപ്പിക്കാനുമായി കഴിഞ്ഞവർഷം ഒക്ടോബറിലാണ് 49 ശതമാനം ഒാഹരികളിൽ നിക്ഷേപം സ്വീകരിക്കാൻ തീരുമാനിച്ചത്. ഇതനുസരിച്ച് 16 അന്താരാഷ്ട്ര കമ്പനികളും നിക്ഷേപകരും ടെൻഡറുകൾ സമർപ്പിച്ചിരുന്നു. ഹോേങ്കാങ്ങിലാണ് ചൈനീസ് കമ്പനിയെ നിക്ഷേപകരായി തെരെഞ്ഞടുത്തുകൊണ്ടുള്ള പ്രഖ്യാപനമുണ്ടായത്. ഇതു സംബന്ധമായ കരാറിൽ ഒപ്പുവെച്ചെങ്കിലും ഇലക്ട്രിസിറ്റി െറഗുലേറ്ററി അതോറിറ്റി അംഗീകാരം നൽകുേമ്പാൾ മാത്രമാണ് കരാറിന് സാധുതയുണ്ടാവുക. അടുത്ത വർഷം ആദ്യത്തോടെ നടപടികൾ പൂർത്തിയാവും.
ഒമാൻ ഇലക്ട്രിസിറ്റി ട്രാൻസ്മിഷൻ കമ്പനി സമയബന്ധിതമായി സ്വകാര്യ വത്കരിക്കാൻ തീരുമാനിച്ചതായി സ്വകാര്യവത്കരണ മേൽനോട്ട വിഭാഗം ചെയർമാൻ സഉൗദ് നാസർ അൽ ശുഖൈലി പറഞ്ഞു. ചൈനീസ് കമ്പനിയുമായി കരാർ ഒപ്പിട്ടതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഉടമസ്ഥതയിലുള്ള നാമ ഹോൾഡിങിന് കീഴിലുള്ള നാലു വിതരണ കമ്പനികളും സ്വകാര്യവത്കരിക്കണമെന്ന് 2017ൽ തന്നെ തീരുമാനിച്ചിരുന്നു. കമ്പനിയുടെ സ്വകാര്യവത്കരണം 2008ൽ നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും ആഗോളമാന്ദ്യം മൂലം നീണ്ടുപോവുകയായിരുന്നു.
സർക്കാറിന് കീഴിലെ നാലു കമ്പനികളുടെയും ഉടമാവകാശം അൽ നാമ ഹോൾഡിങ്ങിനായിരുന്നു. ഇതിെൻറ കീഴിലുള്ള ഏറ്റവും വലിയ വിതരണ കമ്പനിയാണ് ഒമാനി ഇലക്ട്രിസിറ്റി ട്രാൻസ്മിഷൻ കമ്പനി. വിദേശ നിക്ഷേപകരെ രാജ്യത്തിലേക്ക് ആകർഷിക്കുന്നതിെൻറ ഭാഗമാണിത്്. രാജ്യത്തിെൻറ വളർച്ചക്ക് വിദേശ നിക്ഷേപം ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യവും പദ്ധതിക്കു പിന്നിലുണ്ട്.
അതോടൊപ്പം, വൈദ്യുതി വിതരണ മേഖലയിൽ അന്താരാഷ്ട്ര നിലവാരമുള്ള സാേങ്കതികവിദ്യ ഉപയോഗപ്പെടുത്തുകയും അതുവഴി സേവനം കൂടുതൽ മെച്ചപ്പെടുത്താനും കഴിയുമെന്ന പ്രതീക്ഷയും അധികൃതർക്കുണ്ട്. ഒമാനി ഇലക്ട്രിസിറ്റി ട്രാൻസ്മിഷൻ കമ്പനിയിൽ നടപ്പാക്കുന്ന സ്വകാര്യവത്കരണം വൈദ്യുതി നിരക്ക് വർധിക്കാൻ കാരണമാക്കില്ലെന്ന് നാമ ഹോൾഡിങ്സ് അധികൃതർ വ്യക്തമാക്കി. വൻ വിദേശ നിക്ഷേപകരെ ഒമാനിലേക്ക് ആകർഷിക്കുന്നത് സാമ്പത്തിക മേഖലക്ക് ഏറെ ഗുണം ചെയ്യുമെന്നും വൈദ്യുതി മേഖലയുടെ വളർച്ചക്ക് വഴിയൊരുക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഒാഹരി വിൽപനമൂലം ലഭിക്കുന്ന ഒരു ബില്യൺ ഡോളർ സ്റ്റേറ്റ് ട്രഷറിയിലെത്തുമെന്നും ഇത് രാജ്യത്തിെൻറ സാമ്പത്തിക മേഖലക്ക് ഗുണം ചെയ്യുമെന്നും അധികൃതർ പ്രത്യാശിക്കുന്നു. വൈദ്യുതി വിതരണ മേഖലയിൽ ലോകത്തിൽതന്നെ അറിയപ്പെടുന്ന കമ്പനിയാണ് സ്റ്റേറ്റ് ഗ്രിഡ് കോർപറേഷൻ. 41.2 ബില്യൺ ഡോളർ ആസ്തിയുള്ള കമ്പനി ഫിലിപ്പീൻസ്, പോർചുഗൽ, ബ്രസീൽ, ആസ്ട്രേലിയ, േഹാേങ്കാങ്, ഇറ്റലി, ഗ്രീസ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.