ഒമാൻ: പിണറായി വിജയന്റെ ഗൾഫ് സന്ദർശനം പ്രഹസനമാണെന്നും ഇലക്ഷൻ മുന്നിൽകണ്ടുള്ള രാഷ്ട്രീയനാടകമാണെന്നും ഇൻക്കസ് ഒമാൻ ദേശീയ ഭാരവാഹികൾ ആരോപിച്ചു. പ്രവാസി ഇൻഷുറൻസ് എന്നതിന് വ്യക്തമായ മാർഗ നിർദേശം ഇല്ലെന്ന് അവർ കുറ്റപ്പെടുത്തി.
പ്രവാസജീവിതം അവസാനിക്കുമ്പോൾ ഇൻഷുറൻസ് പരിരക്ഷ ഇല്ലാതാകുന്ന, ഒരുതരത്തിലും പ്രവാസികൾക്ക് അനുയോജ്യമല്ലാത്ത പദ്ധതികളാണ് പ്രവാസികൾക്കായി പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തിന്റെ നട്ടെല്ലായ പ്രവാസിസമൂഹത്തെ അപമാനിക്കുകയാണ് ചെയ്തതെന്നും നേതാക്കൾ ആരോപിച്ചു. ഇൻഷുറൻസ് എടുക്കുന്നതിന് സമയം നിർദേശിച്ചതും ഈ രാഷ്ട്രീയ തട്ടിപ്പിനുവേണ്ടിയാണെന്നും ആരോപിച്ചു.
ഗൾഫിൽനിന്ന് മടങ്ങിവരുന്നവർക്ക് ആറുമാസത്തെ ശമ്പളം നൽകും എന്നത് ജലരേഖയായി മാറിയെന്നും നേതാക്കൾ ആരോപിച്ചു. ഒമ്പതുവർഷക്കാലം പ്രവാസികൾക്കായി ഒന്നും ചെയ്യാത്ത ഭരണകൂടത്തിന്റെ ക്യാപ്റ്റനാണ് പിണറായി വിജയനെന്നും അദ്ദേഹത്തിന്റെ സന്ദർശനം പ്രവാസലോകത്തെ വോട്ട് ലക്ഷ്യമാക്കി ആണെന്നും ഇൻക്കസ് വൈസ് പ്രസിഡന്റ് എം.ജെ. സലിം, ജനറൽ സെക്രട്ടറി ബിനീഷ് മുരളി, സെക്രട്ടറിമാരായ സന്തോഷ് പള്ളിക്കൻ, അബ്ദുൽ കരീം, തോമസ് ചെറിയാൻ, ജോസഫ് വലിയവീട്ടിൽ, ജോൺസൻ യോഹന്നാൻ എന്നിവർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.