‘വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് മാ​റ്റം അ​നി​വാ​ര്യം’

സ​ലാ​ല: വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് കാ​ലാ​നു​സൃ​ത മാ​റ്റം അ​നി​വാ​ര്യ​മാ​ണെ​ന്നും ആ​ധു​നി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടാ​ൻ വി​ദ്യാ​ർ​ഥി​ക​ളെ പ്രാ​പ്ത​രാ​ക്കാ​ൻ അ​ധ്യാ​പ​ക -ര​ക്ഷാ​ക​ർ​ത്തൃ കൂ​ട്ടാ​യ്മ​യി​ലൂ​ടെ​യേ ക​ഴി​യൂ​വെ​ന്നും വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​നും സി​ജി സ​ലാ​ല ചാ​പ്റ്റ​ർ സീ​നി​യ​ർ വി​ഷ​ന​റി​യു​മാ​യ ഡോ. ​സു​നി​ൽ മു​ഹ​മ്മ​ദ്‌ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ4 ​സ​ലാ​ല എ​ന്ന കൂ​ട്ടാ​യ്മ സ​മാ​ന്ത​ര പ​ഠ​ന രം​ഗ​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യ വി​ദ്യാ​ർ​ഥി ശാ​ക്തീ​ക​ര​ണ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ലാ​ല അ​ൽ​ബ​ഹ്ജ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി സി​ജി സ​ലാ​ല ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ ഡോ. ​നി​സ്താ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ4 ​സ​ലാ​ല മു​ഖ്യ ര​ക്ഷാ​ധി​കാ​രി ഹു​സൈ​ൻ കാ​ച്ചി​ലോ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഫ്ന ന​സീ​ർ സം​സാ​രി​ച്ചു. അ​ദ്നാ​ൻ ബി​ൻ സി​റാ​ജ് സ്വാ​ഗ​ത​വും ഖ​ദീ​ജ​തു​ൽ കു​ബ്​​റ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - change education mekhala-oman-oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.