ച​ന്ദ്ര​യാ​ൻ-3 വി​ജ​യ​ത്തി​ൽ ഒ.​ഐ.​സി.​സി ഒ​മാ​ൻ അം​ഗ​ങ്ങ​ൾ മ​ധു​രം വി​ത​ര​ണം ചെ​യ്ത്​

ആ​ഹ്ലാ​ദം പ​ങ്കു​വെ​ക്കു​ന്നു

ചന്ദ്രയാൻ-3 വിജയത്തിൽ ഒ.ഐ.സി.സി ആഹ്ലാദം

മ​സ്ക​ത്ത്​: ച​ന്ദ്ര​യാ​ൻ-3​ന്റെ ച​രി​ത്ര വി​ജ​യം ആ​ഘോ​ഷി​ച്ച് ഒ.​ഐ.​സി.​സി ഒ​മാ​ൻ.

ലോ​ക​ത്ത് ഒ​രു രാ​ജ്യ​ത്തി​നും എ​ത്തി​പ്പി​ടി​ക്കാ​നാ​വാ​ത്ത നേ​ട്ട​മാ​ണ് ച​ന്ദ്ര​ന്റെ ദ​ക്ഷി​ണ ധ്രു​വ​ത്തി​ൽ ന​ട​ത്തി​യ സോ​ഫ്റ്റ്‌ ലാ​ൻ​ഡി​ങ്ങി​ലൂ​ടെ ഇ​ന്ത്യ ക​ര​സ്ഥ​മാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്ത്​ ഒ.​ഐ.​സി.​സി ഒ​മാ​ൻ ദേ​ശീ​യ ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ്‌ മാ​ത്യു മെ​ഴു​വേ​ലി പ​റ​ഞ്ഞു. ഏ​റെ വെ​ല്ലു​വി​ളി​ക​ൾ നി​റ​ഞ്ഞ ഈ ​ദൗ​ത്യം ഏ​റ്റെ​ടു​ത്ത് വി​ജ​യി​പ്പി​ച്ച് ജ​ന​ങ്ങ​ളു​ടെ അ​ഭി​മാ​നം വാ​നോ​ള​മെ​ത്തി​ച്ച ഐ.​എ​സ്.​ആ​ർ.​ഒ ശാ​സ്ത്ര​ജ്ഞ​രെ​യും ദൗ​ത്യ​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​രെ​യും അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ.​ഐ.​സി.​സി ദേ​ശീ​യ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സ​ലീം മു​തു​വ​മ്മേ​ൽ, റെ​ജി കെ. ​തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ന്ദു പാ​ല​യ്ക്ക​ൽ, ട്ര​ഷ​റ​ർ സ​ജി ച​ങ്ങ​നാ​ശ്ശേ​രി, സെ​ക്ര​ട്ട​റി അ​ബ്ദു​ൾ ക​രീം, എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ​മാ​രാ​യ വി​ജ​യ​ൻ തൃ​ശൂ​ർ, സി​റാ​ജ് നാ​റൂ​ൺ, വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്റ്‌ ബീ​ന രാ​ധാ​കൃ​ഷ്ണ​ൻ, ഗാ​ല ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്‌ ഷൈ​നു മ​ന​ക്ക​ര, വൈ​സ് പ്ര​സി​ഡ​ന്റ്‌ കി​ഫി​ൽ ഇ​ക്ബാ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ണി​ക​ണ്ഠ​ൻ കോ​തോ​ട്ട്, ട്ര​ഷ​റ​ർ റി​ലി​ൻ മാ​ത്യു, മ​ത്ര ഏ​രി​യ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ന​വാ​സ്‌ ക​റു​ക​പു​ത്തൂ​ർ, റോ​ബി​ൻ മാ​ത്യു, ആ​ദി​ൽ ത​ല​ശ്ശേ​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - chandrayan 3-victory-OICC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.