Posted On
date_range Updated On
date_range വാരാന്ത്യത്തിൽ മഴക്ക് സാധ്യത
മസ്കത്ത്: വരുന്ന വാരാന്ത്യത്തിൽ അൽഹജർ പർവതങ്ങളിലും പരിസര പ്രദേശങ്ങളിലും മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ച മുതൽ ഞായറാഴ്ചവരെയാണ് മഴക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പു നൽകിയിരിക്കുന്നത്.
കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയായിരിക്കും മഴ പെയ്യുക. പൊടിപടലങ്ങളും അസ്ഥിരമായ വസ്തുക്കളും പറക്കുന്നതിനു കാരണമാകും.
ചിലപ്പോൾ തിരശ്ചീന ദൃശ്യപരത കുറക്കും, പ്രത്യേകിച്ച് തെക്കൻ ബത്തിന, വടക്കൻ ശർഖിയ ഗവർണറേറ്റുകളുടെ ഭാഗങ്ങളിൽ. ദോഫാർ ഗവർണറേറ്റിന്റെതീരത്ത് താഴ്ന്ന മേഘങ്ങൾ രൂപപ്പെടുന്നത് തുടരുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.