മസ്കത്ത്: സി.ബി.എസ്.ഇ ഒമാന്‍ ചാപ്റ്റര്‍ ക്ലസ്റ്റർ ഫുട്ബാള്‍ ടൂര്‍ണമെൻറിന് മുലദ ഇന്ത്യന്‍ സ്കൂളില്‍ തുടക്കമായി. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ടൂര്‍ണമെൻറിൽ ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന് കീഴിലെ പത്ത് ഇന്ത്യന്‍ സ്കൂളുകളാണ് പങ്കെടുക്കുന്നത്. അണ്ടര്‍ 17, അണ്ടര്‍ 19 വിഭാഗങ്ങളിലാണ് മത്സരങ്ങൾ. ഇന്ത്യന്‍ സ്കൂളുകളില്‍നിന്നും ഫുട്ബാളിലെ ഭാവി തലമുറയെ വാര്‍ത്തെടുക്കുകയാണ് ടൂര്‍ണമെൻറ് ലക്ഷ്യമിടുന്നത്. മികച്ച ടീമിന് പുറമെ, മികച്ച ഫോര്‍വേഡ്, മികച്ച ഗോള്‍ കീപ്പർ, മികച്ച ബാക്ക് എന്നിവരെയും തെരഞ്ഞെടുക്കും.
മുലദ ഇന്ത്യന്‍ സ്കൂള്‍ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് സിദ്ദീഖ് ഹസന് ടൂര്‍ണമെൻറ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ എസ്.ഐ ഷരീഫ്, വൈസ് പ്രിന്‍സിപ്പല്‍ വി.എസ് സുരേഷ്, കോഓഡിനേറ്റര്‍ ഒ.സി ലേഖ, സി.ബി.എസ്.ഇ ഒബ്സര്‍വര്‍ സജിത്ത് കുമാര്‍, കായിക വിഭാഗം മേധാവി പ്രവീണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മൂന്നു വെള്ളരി പ്രാവുകളെ ആകാശത്തേക്ക് പറത്തിയാണ് ഉദ്ഘാടന ചടങ്ങിന് തുടക്കം കുറിച്ചത്. ആദ്യ മത്സരത്തില്‍ സൊഹാര്‍ ഇന്ത്യന്‍ സ്കൂളും മൊബേല ഇന്ത്യന്‍ സ്കൂളും ഏറ്റുമുട്ടി. ഇന്ന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം മാര്‍സ് ഹൈപ്പര്‍ മാര്‍ക്കറ്റ് എം.ഡി നവീജ് വിനോദ് ഉദ്ഘാടനം ചെയ്യും. വിജയികള്‍ക്കുള്ള സമ്മാന ദാനവും ചടങ്ങില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.