ഒാൺലൈനിൽ നടന്ന ആഗോള കരിയർ ഗൈഡൻസ് ‘അവെനീർ 2021’
കരിയർ ഗൈഡൻസ് 'അവെനീർ 2021' സമാപിച്ചു
മസ്കത്ത്: ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിെൻറ നേതൃത്വത്തിൽ വാദികബീർ ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച ഒമ്പത് ദിവസത്തെ ആഗോള കരിയർ ഗൈഡൻസ് 'അവെനീർ 2021' സമാപിച്ചു. ഇന്ത്യൻ സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് അഖിലേഷ് ജോഷി സ്വാഗതം പറഞ്ഞു. മോട്ടിവേഷനൽ സ്പീക്കർമാരെയും സർവകലാശാല പ്രതിനിധികളെയും 'അവെനീർ' ഗംഭീരമായി നടപ്പാക്കിയ ടീമിനെയും അദ്ദേഹം അഭിനന്ദിച്ചു. ഒമ്പത് ദിവസങ്ങളിലൂടെ കിട്ടിയ വിവരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ വിദ്യാർഥികൾ തയാറാകണമെന്ന് ഇന്ത്യൻ സ്കൂളുകളുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം പറഞ്ഞു. 'അവെനീർ 2021' ആഗോളതലത്തിൽ എത്തിയിരിക്കുന്നു.
സ്കൂളുകളുടെയും സർകലാശാലകളുടെയും പങ്കാളിത്തം ഗണ്യമായി വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാലത്തോടൊപ്പം സഞ്ചരിക്കാനും വിദ്യാർഥികൾ അവരുടെ ഐ.ടി കഴിവുകൾ ക്രിയാത്മകമായി വിനിയോഗിക്കണമെന്നും മുഖ്യാതിഥിയായി പെങ്കടുത്ത സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ ഡയറക്ടർ ഡോ. ബിശ്വജിത് സാഹ പറഞ്ഞു.
'ആർട്ട് ഒാഫ് ലിവിങ്' സ്ഥാപകൻ ശ്രീശ്രീ രവിശങ്കറിെൻറ വിഡിയോ സന്ദേശവും അവതരിപ്പിച്ചു. ചർച്ചകൾ, വർക്ക്ഷോപ്പുകൾ, പ്രചോദനാത്മകമായ പ്രഭാഷണങ്ങൾ തുടങ്ങിയ വിവിധങ്ങളായ പരിപാടികളായിരുന്നു ഒമ്പത് ദിവസത്തെ 'അവെനീർ 2021'ൽ ഉണ്ടായിരുന്നത്. 'സ്നിപ്പറ്റ്സ് അവെനീർ 2021' എന്ന തലക്കെട്ടിലുള്ള വിഡിയോ പ്രിൻസിപ്പൽ ഡി.എൻ. റാവു അവതരിപ്പിച്ചു.
ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അക്കാദമിക്ക് ചെയർ സിറാജുദ്ദീൻ നന്ദി പറഞ്ഞു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.