കി ​മോ​ത്തി അ​ൽ​ബാ​നി സ​ലാ​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച ക​രോ​ൾ ഗാ​ന മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം കൈ​മാ​റു​ന്നു

കരോൾ ഗാന മത്സരം; ബത് ലഹേം മ്യൂസിക്കിന് ഒന്നാം സ്ഥാനം

സലാല: കലാ കൂട്ടായ്മയായ കി മോത്തി അൽബാനി സലാലയിൽ കരോൾ ഗാന മത്സരം സംഘടിപ്പിച്ചു. വിമൻസ് അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച മത്സരത്തിൽ വിവിധ സഭകളുടെയും മറ്റും പത്ത് ടീമുകളാണ് പങ്കെടുത്തത്. മത്സരത്തിൽ ബത് ലഹേം മ്യൂസിക് ഒന്നാം സ്ഥാനവും മാർത്തോമ ചർച്ച് കൊയർ രണ്ടാം സ്ഥാനവും ടീം അൽ കറാത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പരിപാടിയിൽ കോൺസുലാർ ഏജന്‍റ് ഡോ. കെ.സനാതനൻ മുഖ്യാതിഥിയായി. കോർഡിനേറ്റർ ഹാഷിം മുണ്ടേപ്പാടം അധ്യക്ഷത വഹിച്ചു.സണ്ണി ജേക്കബ് , വി.പി.അബ്ദുസലാം ഹാജി ,ഷബീർ കാലടി , അനീഷ് റാവുത്തർ ,റസൽ മുഹമ്മദ് , ഷജീർഖാൻ , ഷാഹിദ കലാം തുടങ്ങിയവർ സമ്മാന വിതരണം നടത്തി. ഹുസൈൻ കാച്ചിലോടിയെ ചടങ്ങിൽ ആദരിച്ചു. സിനു മാസ്റ്റർ ആശംസകൾ നേർന്നു. അയിശു നിയാസ് സ്വാഗതം പറഞ്ഞു. റീഫ, സുനിജ, ഷാഫില, ദേവിക ,സൂഫിയ തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു. ഷജിൽ കോട്ടായി, അനിൽ പനയടം, അനിൽ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ കലാപരിപാടികൾ അരങ്ങേറി. 

Tags:    
News Summary - Carol singing competition; Bethlehem Music wins first place

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.