മത്ര: കോവിഡ് കാല ഒഴിവുസമയത്ത് വീട്ടിൽ ഉപയോഗശൂന്യമായി കിടന്ന കാർഡ്ബോർഡ് പെട്ടികൾക്കും ഉപയോഗമുണ്ടെന്നാണ് ഇബ്രിയിൽ താമസിക്കുന്ന കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി മുനീർ പറയുന്നത്. സ്പോർട്സ് ഉപകരണങ്ങൾ വിൽക്കുന്ന കട അടച്ച് വീട്ടിലിരിക്കുന്ന സമയത്ത് വിരസത മാറ്റാൻ എന്ത് ചെയ്യുമെന്ന ചിന്തയിലാണ് കാർഡ്ബോർഡ് പെട്ടികളിൽ കണ്ണുടക്കിയത്. പിന്നെ മടിച്ചില്ല, അൽപ ദിവസത്തെ പരിശ്രമത്തിന് ഒടുവിൽ ഇൗ പെട്ടികൾ ഉപയോഗിച്ച് മുനീർ തീർത്തത് ബഹുനില കെട്ടിടവും ഒരു ജീപ്പുമാണ്.
ഫോണില്‍ കളിച്ചും കിടന്നുറങ്ങിയും സമയം കളയാനുള്ളതല്ല ഈ ഒഴിവ് ദിനമെന്നാണ് മുനീർ പറയുന്നത്. ഭാര്യ റജീനയും ചെറിയ മകന് സാഹിറും സഹായത്തിനായുണ്ട്. കാര്‍ബോഡും മരക്കൊള്ളിയും പശയുമാണ് ‘കെട്ടിട’നിർമാണത്തിന് ഉപയോഗിച്ച അസംസ്കൃത വസ്തുക്കൾ. അടുത്ത ഘട്ടത്തില്‍ കപ്പല്‍ നിർമാണമാണ് ലക്ഷ്യം. ഇത്തരം നിർമാണ മേഖലയിൽ ആദ്യമായാണ് കൈവെക്കുന്നതെന്ന് മുനീർ പറയുന്നു. നല്ല പാട്ടുകാരൻകൂടിയായ മുനീർ ആൽബവും പുറത്തിറക്കിയിട്ടുണ്ട്. വരും നാളുകളിൽ ‘കാർഡ് ബോർഡ്’കൊണ്ടുള്ള നിർമാണ രംഗത്തും ഒരു കൈ നോക്കണമെന്നാണ് മുനീറിെൻറ ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.