Posted On
date_range Updated On
date_range ‘ബജറ്റ്: പ്രവാസികൾക്ക് അർഹിക്കുന്ന പരിഗണന നൽകിയില്ല’
മസ്കത്ത്: കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് വർഷങ്ങളായി വലിയ സംഭാവന നൽകുന്ന പ്രവാസി സമൂഹത്തിന്റെ പ്രതീക്ഷകൾ പൂർണമായി നിറവേറ്റാൻ ഈ ബജറ്റിന് കഴിഞ്ഞില്ലെന്ന് പ്രവാസി വെൽഫെയർ ഒമാൻ അഭിപ്രായപ്പെട്ടു. പ്രവാസി മലയാളികളുടെ തൊഴിൽ, പുനരധിവാസം, സാമൂഹിക സുരക്ഷ, നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട വ്യക്തമായ പദ്ധതികളുടെ കുറവ് പ്രകടമാണ്. ബജറ്റിന് പുറത്തായാലും പ്രത്യേക പ്രവാസി പാക്കേജ് പ്രഖ്യാപിക്കാൻ തയാറാകണം.
പ്രവാസി നിക്ഷേപം, തൊഴിൽസുരക്ഷ, പ്രവാസികളുടെ പുനരധിവാസം, ക്ഷേമപദ്ധതികളുടെ വിപുലീകരണം എന്നിവ സർക്കാർ അടിയന്തരമായി പരിഗണിക്കണമെന്ന് പ്രവാസി വെൽഫെയർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.