ഗൂ​ബ്ര ബീ​ച്ചി​ൽ ന​ട​ന്ന ബോ​ട്ട​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി​യു​ടെ (സി.​ഡി.​എ.​എ) നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷ​പ്പെ​ടു​ത്തു​ന്നു

ഗൂ​ബ്ര ബീ​ച്ചി​ൽ​ ബോ​ട്ട​പ​ക​ടം; ഒ​മ്പ​തു പേ​​രെ ര​ക്ഷി​ച്ചു

മ​സ്ക​ത്ത്​: മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ വാ​ണി​ജ്യ ബോ​ട്ട്​ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ഒ​മ്പ​ത് പേ​ര​ട​ങ്ങു​ന്ന ജീ​വ​ന​ക്കാ​രെ സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി (സി.​ഡി.​എ.​എ) ര​ക്ഷ​പ്പെ​ടു​ത്തി. ബൗ​ഷ​ർ വി​ലാ​യ​ത്ത് ഗൂ​ബ്ര ബീ​ച്ചി​ലാ​യി​രു​ന്നു സം​ഭ​വം.

അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി അം​ഗ​ങ്ങ​ളു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ്​ ബോട്ടിൽ ജീ​വ​ന​ക്കാ​രെ ര​ക്ഷി​ച്ച്​ ക​ര​ക്കെ​ത്തി​ച്ച​ത്. എ​ല്ലാ​വ​രു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി (സി.​ഡി.​എ.​എ) പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - Boat accident at Goobra Beach- Nine people were rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.