Posted On
date_range Updated On
date_range രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മസ്കത്ത്: രാജ്യത്തെ രക്തദൗർലഭ്യം കണക്കിലെടുത്ത് കെ.എം.സി.സി അൽഖൂദ് വീ ഹെൽപ് ബ്ലഡ് ഡൊണേഴ്‌സ് ഒമാൻ സംയുക്തമായി മസ്കത്ത് പ്രൈവറ്റ് മെഡിക്കൽ സെന്‍റർ അൽഖൂദിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 58 പേർ രക്തദാനം നടത്തി.
രക്തദാനം നടത്തിയവർക്ക് മസ്കത്ത് പ്രൈവറ്റ് മെഡിക്കൽ സെന്‍റർ ഒരുവർഷത്തെക്ക് വൈദ്യ പരിശോധന സൗജന്യമായും ടെസ്റ്റുകൾക്കും ക്ലിനിക്കൽ പരിശോധനകൾക്കും 20 ശതമാനം കിഴിവും നൽകുന്നതാണ്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ രക്തദാതാക്കൾക്കും വീ ഹെൽപ് ബ്ലഡ് ഡോണേഴ്സ് ഒമാനും കെ.എം.സി.സി അൽഖൂദും നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.