പ്രതീകാത്മക ചിത്രം
മസ്കത്ത്: രാജ്യത്തെ രക്തബാങ്കുകളിൽ രക്തത്തിന് ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ പാലക്കാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാവിലെ 8. 30 മുതൽ ഉച്ചക്ക് ഒന്നര മണിവരെ ബൗഷർ രക്തബാങ്കിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. മസ്ക്കത്തിലെ പാലക്കാട് ഫ്രണ്ട്സ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന രണ്ടാമത്തെ രക്തദാന ക്യാമ്പാണിത്. നേരെത്തെ സംഘടിപ്പിച്ച ക്യാമ്പിൽ 80 യുനിറ്റ് രക്തം ശേഖരിച്ചു കൊടുക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും തുടർന്നുള്ള നാളുകളിലും കൂടുതൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും പ്രസിഡന്റ് പി. ശ്രീകുമാർ പറഞ്ഞു. രക്തദാന ക്യാമ്പിൽ പങ്കെടുക്കുന്നവർ 99785400, 99378256എന്ന നമ്പറുകളിൽ വിളിച്ചു മുൻകൂട്ടി റെജിസ്റ്റർ ചെയ്യണമെന്നും സാമൂഹിക ക്ഷേമ വിഭാഗം സെക്രട്ടറി സുരേഷ്, മറ്റ് ഭാരവാഹികളായ ജിതേഷ്, ഹരിഗോവിന്ദ്, ജഗദീഷ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.