മസ്കത്ത്: ബര്‍കയിലെ മലയാളി കൂട്ടായ്മയായ ബര്‍ക കേരളീയം ബദര്‍ അല്‍ സമാ ആശുപത്രി ബര്കയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഇന്ന് നടക്കും.
വൈകിട്ട് നാലു മുതല്‍ രാത്രി എട്ടു വരെ ബര്‍ക ബദര്‍ അല്‍ സമാ ആശുപത്രി അംഗണത്തില്‍ നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കണമെന്ന് ബര്‍ക കേരളീയം ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
രക്തം നല്കുന്ന എല്ലാവര്ക്കും അടുത്ത ഒരു വര്‍ഷത്തേക്ക് ബദര്‍ അല്‍ സമാ ആശുപത്രിയില്‍ ജി പി കണ്സള്ട്ടേഷന് പൂര്‍ണമായും സൗജന്യവും സ്പെഷ്യലിസ്റ്റ് കണ്സല്ട്ടേഷന് ഫീസില്‍ 30 ശതമാനവും പരിശോധനകള്‍ക്ക് 20 ശതമാനം ഇളവും അനുവദിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.