മസ്കത്ത്: ഒമാൻ തീരത്തുനിന്ന് അബലോൺ (ഒരിനം കക്ക) ശേഖരിക്കുന്നതും അവ കൈവശം വെക്കുന്നതും വിൽക്കുന്നതും നിരോധിച്ച് കാർഷിക, മത്സ്യ, ജലസമ്പത്ത് മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു.
മന്ത്രാലയ ഉത്തരവ് നമ്പർ 252/2025 പ്രകാരം, അബലോൺ സംസ്കരണം, കയറ്റുമതി, ട്രാൻസ്പോർട്ടേഷൻ, വിൽപന, വിതരണ പ്രവർത്തനങ്ങൾ എന്നിവയല്ലാം നിരോധനത്തിന്റെ പരിധിയിൽ വരും. മത്സ്യവളർത്തലിന്റെ സ്ഥിരത ഉറപ്പാക്കാനും അബലോൺ സമ്പത്ത് സംരക്ഷിക്കാനും വേണ്ടിയാണ് ഈ നിരോധന നടപടിയെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
അതേസമയം, മുൻ സീസണുകളിൽ ബന്ധപ്പെട്ട അധികൃതൃരുമായി രജിസ്റ്റർ ചെയ്ത അളവുകൾക്ക് നിർദിഷ്ട പരിധിക്കുള്ളിൽ വിലക്ക് ബാധകമല്ല. മന്ത്രാലയത്തിന്റെ നിർദേശങ്ങൾക്കനുസരിച്ചായിരിക്കണം ഇത് കൈകാര്യം ചെയ്യേണ്ടതെന്ന് ഉത്തരവിൽ വ്യക്തമാക്കി.
ഉത്തരവ് ഒഫിഷ്യൽ ഗസറ്റിൽ പ്രസിദ്ധീകരിക്കും. പ്രസിദ്ധീകരിച്ചതിന് അടുത്ത ദിവസം മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.