മസ്കത്ത്: ബദർഅൽ സമ ആശുപത്രിയിൽ ഇതാദ്യമായി ഒരു കുട്ടിക്ക് അഡ്വാൻസ്ഡ് കാർഡിയാക്ക് എം.ആർ.െഎ നടത്തി. റൂവിയിലെ ബദർ എം.ആർ.െഎ സെൻററിൽ ആറു വയസുകാരനാണ് എം.ആർ.െഎക്ക് വിധേയനായത്. ഒമാനിലെ സ്വകാര്യ ആരോഗ്യ മേഖലയിൽ ഇതാദ്യമായാണ് പീഡിയാട്രിക് എം.ആർ.െഎ ചെയ്യുന്നതെന്ന് ബദർ അൽ സമ ഗ്രൂപ്പ് ഒാഫ് ഹോസ്പിറ്റൽസ് പത്രകുറിപ്പിൽ അറിയിച്ചു.
ജന്മനായുള്ള ഹൃദയ വൈകല്യങ്ങൾ കണ്ടെത്തുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗമാണ് കാർഡിയാക് എം.ആർ.െഎ എന്ന് റൂവി ബദർ അൽസമയിലെ കൺസൾട്ടൻറ് പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. അബ്ദുല്ല അൽ ബലൂഷി പറഞ്ഞു. ഹൃദയത്തിെൻറ സ്ഥിതി വിലയിരുത്തുന്നതിൽ കാർഡിയാക്ക് എം.ആർ.െഎയോളം പ്രധാനപ്പെട്ട രീതി മറ്റൊന്നില്ല. ഏത് പ്രായക്കാർക്കുള്ള ഹൃദ്രോഗങ്ങൾക്കും ചികിത്സാ രീതികൾ തീരുമാനിക്കാൻ ഇത് ഗുണപ്രദമാണ്. ജന്മനാ ഹൃദയ വൈകല്ല്യം ഉള്ളയാളായിരുന്നു ഇൗ ആറുവയസുകാരൻ. എം.ആർ.െഎ വഴി ഇയാൾക്ക് ശസ്ത്രക്രിയ നടത്താൻ ഉപദേശിക്കുകയും ചെയ്തു.
ഏറ്റവും ആധുനിക സൗകര്യങ്ങളോടെയുള്ളതും കുട്ടികൾക്കും മുതിർന്നവർക്കും സൗകര്യപ്രദമായതുമാണ് എം.ആർ.െഎ സംവിധാനമെന്ന് റേഡിയോളജി വിഭാഗം മേധാവി ഡോ. നെവിൻ മജീദ് പറഞ്ഞു. 70 സെൻറീമീറ്ററാണ് ഇതിലെ ദ്വാരത്തിെൻറ വിസ്തൃതി. അതിനാൽ സ്കാനിങിന് വിധേയനാകുന്നയാൾക്ക് യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാകില്ല. 80 ശതമാനം കുറവ് ശബ്ദം മാത്രമേ ഇതിൽ ഉണ്ടാവുകയുള്ളൂ. നവീന സാേങ്കതികതയാണ് ഹെൽത്ത് കെയർ രംഗത്തിെൻറ ഭാവിയെന്നും ഒമാനിലെ സ്വകാര്യ ആരോഗ്യ മേഖലയിൽ പുതിയ സാേങ്കതിക വിദ്യകൾ അവതരിപ്പിക്കുന്നതിൽ ബദർ അൽ സമ മടി കാണിക്കില്ലെന്നും ആശുപത്രി ഡയറക്ടർമാരായ അബ്ദുൽലത്തീഫും ഡോ.പി.എ മുഹമ്മദും ഡോ.വി. വിനോദും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.