ബാഡ്മിന്റൺ ചാമ്പ്യൻഷിപ് വെള്ളി, ശനി ദിവസങ്ങളിൽ

മസ്കത്ത്‌: ദാർസൈത്ത് ബാഡ്മിന്റൺ ഫ്രണ്ട്സ്‌ സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ ചാമ്പ്യൻഷിപ്‌ വെള്ളി, ശനി ദിവസങ്ങളിൽ വാദി കബീർ മാവറിക്ക്‌ ക്ലബിൽ നടക്കും. പുരുഷന്മാർ, വനിതകൾ, കുട്ടികൾ എന്നീ മൂന്ന്‌ വിഭാഗങ്ങളിലുമുള്ളവർക്കായി ഒരുക്കുന്ന മത്സരങ്ങളിൽ പുരുഷന്മാരുടെ പ്രീമിയർ കാറ്റഗറിയിൽ യു.എ.ഇയിൽ നിന്നുള്ള പ്രമുഖ ടീമുകളും പങ്കെടുക്കും.

വിജയികൾക്ക് കാഷ്‌ പ്രൈസും ട്രോഫികളും നൽകും. വ്യാഴാഴ്ചയാണ് പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി. മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 95252045, 93238406 നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

Tags:    
News Summary - Badminton Championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.