ഡോ. ജയ്ശങ്കർ, സയ്യിദ് ബദർ ഹമദ് അൽബുസൈദി
Posted On
date_range Updated On
date_range ഇന്ത്യൻ വിദേശകാര്യ മന്ത്രിയെ ബദർ അഭിനന്ദിച്ചു
മസ്കത്ത്: ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായി വീണ്ടും ചുമതലയേറ്റ ഡോക്ടർ ജയ്ശങ്കറിനെ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽബുസൈദി ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ഒമാനും ഇന്ത്യയും തമ്മിലുള്ള സുദൃഢവും ക്രിയാത്മകവുമായ ബന്ധത്തെക്കുറിച്ചും വിവിധ മേഖലകളിലെ സാമ്പത്തിക പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള തീരുമാനത്തെ പറ്റിയും സംസാരിച്ചു. ഇരു രാജ്യങ്ങളുടെയും പ്രാദേശിക ബന്ധങ്ങളുടെയും പരസ്പര പ്രയോജനത്തിനായി എല്ലാ മേഖലകളിലും ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്ന് സയ്യിദ് ബദർ പിന്നീട് എക്സിൽ കുറിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.