ബുറൈമി: അടുത്തിടെ പെയ്ത മഴയെ തുടർന്ന് ബുറൈമി മലനിരകളിൽ അരളിച്ചെടികൾ പൂത്തു. ബുറൈമിക്കടുത്ത അൽഫേയിലാണ് സുഗന്ധം പരത്തി പൂക്കൾ വിടർന്നുനിൽക്കുന്നത്. ‘അരളികൾ പൂക്കുന്ന കരയിലപ്പോൾ ’ തുടങ്ങിയ മലയാളികൾക്ക് മറക്കാനാവാത്ത പാട്ടുകൾ അറിയാതെ മൂളിപ്പോകും ഈ മലയടിവാരത്തിലെത്തിയാൽ. ബുറൈമിയിൽനിന്നും മഹ്ദ വഴി കുറച്ച് ദൂരം സഞ്ചരിച്ചാൽ അൽഫേയിലെത്താം.
ഇരു വശങ്ങളിലും ഉയർന്നുനിൽക്കുന്ന മലകൾ, താഴെ വളഞ്ഞും പുളഞ്ഞും ഒട്ടനവധി വാദികൾ. ഏകദേശം പത്തോളം വാദികൾ മുറിച്ചുകടന്നാൽ മാത്രമേ അൽഫേയിൽ എത്താനാകൂ. മിക്കതിലും ഈ കൊടുംവേനലിലും വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്നു. ഇൗ റോഡിെൻറ ഇരു വശങ്ങളിലും വാദികളുടെ ഓരങ്ങളിൽ പൂത്തുവിടർന്നുനിൽക്കുന്ന അരളിച്ചെടികൾ കാണുമ്പോൾ ഒരു വേള കേരളത്തിൽ ആണോ ഈ പ്രദേശം എന്ന് തോന്നും.
ഇതു കൂടാതെ മറ്റു ചെടികളും ഇവിടെ പൂത്തുനിൽക്കുന്നുണ്ട്. പച്ചപുതച്ച പുൽമേടുകളും ചെറുമരങ്ങളും പൂക്കൾക്ക് ചുറ്റും പാട്ടും പാടി വട്ടമിട്ട് പറക്കുന്ന തേനീച്ചകളും ഒമാനിലെ മലയാളികൾക്ക് ഗൃഹാതുരത്വമുളവാക്കുന്ന കാഴ്ചകളാണ്. ഈ പ്രദേശങ്ങളിലെ മരങ്ങളിലും മലയുടെ പൊത്തുകളിലും തേൻ സുലഭമായി ലഭിക്കുമെന്ന് മഹ്ദ സ്വദേശിയായ അബ്ദുറഹിമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.