കൈറോയിൽ നടന്ന അറബ് ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിൽ യോഗത്തിൽ കെടുത്ത ഒമാൻ പ്രതിനിധിസംഘം
Posted On
date_range Updated On
date_range അറബ് സാമ്പത്തിക കൗൺസിൽ: പങ്കാളിയായി ഒമാനും
മസ്കത്ത്: ഈജിപ്തിന്‍റെ തലസ്ഥാനമായ കൈറോയിൽ നടന്ന അറബ് ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിന്റെ 110ാമത് യോഗത്തിൽ ഒമാൻ പങ്കെടുത്തു. അറബ് കസ്റ്റംസ് യൂനിയൻ ഉൾപ്പെടെയുള്ള ഗ്രേറ്റർ അറബ് ഫ്രീ ട്രേഡ് ഏരിയയിലെ സംഭവവികാസങ്ങളും നിക്ഷേപ കാര്യങ്ങളും യോഗം ചർച്ച ചെയ്തു.
സാമ്പത്തിക മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. നാസർ ബിൻ റാഷിദ് അൽ മവാലിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് പങ്കെടുത്തത്. അറബ് സംയുക്ത സാമ്പത്തിക സാമൂഹിക പ്രവർത്തനങ്ങളെക്കുറിച്ചുള്ള അറബ് ലീഗ് സെക്രട്ടറി ജനറലിന്റെ റിപ്പോർട്ടും വരാനിരിക്കുന്ന ഉച്ചകോടിക്കുള്ള സംഘടനയുടെ അജണ്ടയും യോഗം അവലോകനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.