ഇടപ്പാളയം ഒമാൻ ചാപ്റ്ററിന്റെ കീഴിൽ നടന്ന ഓണം-ബക്രീദ് ആഘോഷം
മസ്കത്ത്: ഇടപ്പാളയം ഒമാൻ ചാപ്റ്ററിന്റെ കീഴിൽ ഓണവും ബക്രീദും ആഘോഷിച്ചു. മസ്കത്ത് ബര്‍ക്കയിലുള്ള അൽ ബഹജ ഫാം ഹൗസിലായിരുന്നു ആഘോഷപരിപാടികൾ. കരോക്കെ ഗാനമേള, വിവിധയിനം കലാപരിപാടികൾ, മാജിക് ഷോ, ഓണസദ്യ പിന്നെ വടംവലി മത്സരം എല്ലാം ആഘോഷങ്ങൾക്ക് പൊലിമ വർധിപ്പിച്ചു.
സാംസ്കാരിക സമ്മേളനം ജനറൽ സെക്രട്ടറി ഫക്രുദ്ദീൻ നെല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് നസീർ വട്ടംകുളം മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡൻറ് നൗഫൽ പൂക്കറത്തറ, രക്ഷാധികാരി ഇസ്മായിൽ വട്ടംകുളം, സദാനന്ദൻ ഇടപ്പാൾ എന്നിവർ സംസാരിച്ചു.
ഇടപ്പാളയം ഒമാൻ ചാപ്റ്റർ മുഖ്യ രക്ഷാധികാരി അഷ്റഫ് തലമുണ്ട സ്വാഗതവും ട്രഷറർ ഷഫീൽ പാറപ്പുറം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.