ഇ-മാസികയുടെ കവർ പേജ്
Posted On
date_range Updated On
date_range ഇസ്കി മലയാളിക്കൂട്ടായ്മ വാർഷികം
നിസ്വ: കഴിഞ്ഞ അഞ്ചു വർഷമായി ഇസ്കിയിൽ ജീവകാരുണ്യ-സാമൂഹിക-സാംസ്‌കാരികരംഗത്ത് പ്രവർത്തിച്ചുവരുന്ന ഇസ്കി മലയാളിക്കൂട്ടായ്മയുടെ അഞ്ചാം വാർഷികവും ഇ- മാഗസിൻ പ്രകാശനവും സിനിമ-സീരിയൽ അഭിനേതാവും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഷോബി തിലകൻ സൂം മീറ്റിലൂടെ നിർവഹിച്ചു.
ചടങ്ങിൽ കൂട്ടായ്മ പ്രസിഡൻറ് അബ്ദുൽ റഷീദ് അധ്യക്ഷതവഹിച്ചു. സതീഷ് നൂറനാട് ആമുഖ പ്രഭാഷണം നടത്തി. മുൻ ചെയർമാൻ തുളസി കെ. പിള്ള, ഭാരവാഹികളായ ഷാനിബ്, മഥോഷ്, റമീസ് എന്നിവർ ആശംസകൾ നേർന്നു. ചെയർമാൻ ബിജു പുരുഷോത്തമൻ സ്വാഗതവും ടി.വി. ഷഹീൻ നന്ദി പറയുകയും ചെയ്തു. ഇസ്കി മേഖലയിലെ പ്രവാസി എഴുത്തുകാരുടെയും രചനകളും ഓർമക്കുറിപ്പുകളും കുട്ടികൾ വരച്ച ചിത്രങ്ങളും അടങ്ങിയ 'സ്പന്ദനം' ഇ-മാഗസിൻ ചടങ്ങിൽ പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.