കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച പുരുഷ വോളിബാൾ ടൂർണമെന്റിൽ
വിജയികളായ അൽ വഹദ ക്ലബ്
സലാല: കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഇ. അഹമ്മദ് സാഹിബ് മെമ്മോറിയൽ പുരുഷ വോളിബാൾ ടൂർണമെന്റിൽ അൽ വഹദ ക്ലബ് ചാമ്പ്യൻമാരായി. കോസ്മോ ക്ലബ് റണ്ണേഴ്സ് അപ്പായി. സലാല സെന്ററിലെ ദോഫാർ ക്ലബ് മൈതാനിയിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ നടന്ന ടൂർണമെന്റിൽ സ്വദേശികളുടെയും പ്രവാസികളുടെയുമായി ആറ് ടീമുകൾ പങ്കെടുത്തു.
വിജയികൾക്ക് വി.പി. അബ്ദുസലാം ഹാജി, റഷീദ് കൽപറ്റ, ഷിജു ശശിധരൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. അയ്യൂബ് ഇരിക്കൂർ, കെ.എം.സി.സി കണ്ണൂർ ജില്ല പ്രസിഡന്റ് റഷീദ് നാലകത്ത്, റസാഖ് സ്വിസ്, ശുക്കൂർ എന്നിവർ നേത്യത്വം നൽകി. നൂറുകണക്കിനാളുകൾ മത്സരം വീക്ഷിക്കാൻ എത്തിയിരുന്നു. ഒരാഴ്ച മുമ്പ് കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റി വടംവലി മത്സരം സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.