സമാഈലിൽ ഫാക്ടറി സ്ഥാപിക്കുന്നതിനുള്ള കരാറിൽ പബ്ലിക് എസ്റ്റാബ്ലിഷ്മെന്റ് ഫോർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് (മദയൻ) ഡയറക്ടർ ജനറൽ എൻജിനിയർ ദാവൂദ് സാലേം അൽഹദ്ബിയും അൽ തായിൽ ഗ്രൂപ് മാനേജിങ് ഡയറക്ടർ കെ.ഐ. അബ്ദുൽ റഹീമും ഒപ്പുവെച്ചപ്പോൾ. എ.ടി.ജി ചെയർമാൻ മുഹമ്മദ് സഈദ് അബ്ദുല്ല അല്‍ സിയാബി സമീപം
മസ്കത്ത്: മലയാളിയുടെ ഉടമസ്ഥതയിലുള്ള അൽ തായിൽ ഗ്രൂപ് സുഹാറിലും സമാഇൗലിലും വൻ ലോഹ പുനരുൽപാദന ഫാക്ടറികൾ സ്ഥാപിക്കുന്നു. 1.5 കോടി ഡോളർ മുതൽ മുടക്കിയാണ് പുനരുൽപാദനത്തിന്റെ നാല് പ്ലാൻറുകൾ സ്ഥാപിക്കുന്നത്. സുഹാറിലെ ഫാക്ടറിയുടെ നിർമാണം അവസാന ഘട്ടത്തോടടുക്കുകയാണ്. ഇവിടത്തെ ഫാക്ടറിയിൽ ഇരുമ്പ് ഒഴികെയുള്ള, ചെമ്പ്, അലൂമിനിയം, ലെഡ് തുടങ്ങിയ ലോഹങ്ങളുടെ സ്ക്രാപ്പുകൾ ഉരുക്കി ശുദ്ധീകരിക്കാനുള്ള പ്ലാൻറാണ് സജ്ജീകരിച്ചിരിക്കുന്നത്. സമാഈലിൽ ഫാക്ടറി സ്ഥാപിക്കുന്നതിനുള്ള കരാറിൽ പബ്ലിക് എസ്റ്റാബ്ലിഷ്മെന്റ് ഫോർ ഇൻഡസ്ട്രിയൽ എസ്റ്റേ് (മദയൻ) ഡയറക്കർ ജനറൽ എൻജിനിയർ ദാവൂദ് സാലേം അൽഹദ്ബിയും അൽ തായിൽ ഗ്രൂപ് മനേജിങ് ഡയറക്ടർ കെ.ഐ. അബ്ദുൽ റഹീമും ഒപ്പുവെച്ചു.
സമാഈൽ വ്യവസായ എസ്റ്റേറ്റിൽ ഇരുമ്പ് സ്ക്രാപ്പുകൾ ഉരുക്കി മൂല്യ വർധിത ഉൽപന്നങ്ങളായ വാർക്ക കമ്പികൾ, സ്ട്രക്ചറൽ ഉൽപന്നങ്ങൾ എന്നിവയാണ് നിർമിക്കുക. രണ്ടു പദ്ധതികളുടെയും നിർമാണം പൂർത്തിയാവുന്നതോടെ ഒമാനിലെ ലോഹ പുനരുൽപാദന മേഖലയിൽ വൻ വളർച്ചയുണ്ടാകും.
ലോകോത്തര ഗുണ നിലവാരമുള്ള സാേങ്കതിക വിദ്യയാണ് ലോഹങ്ങളുടെ പുനരുൽപാദനത്തിനായി ഉപയോഗപ്പെടുത്തുന്നതെന്ന് അൽ തായിൽ ഗ്രൂപ് മാനേജിങ് ഡയറക്ടർ കെ.ഐ. അബ്ദുൽ റഹീം പറഞ്ഞു. അതോടൊപ്പം പുനരുൽപാദന വേളയിൽ പുറം തള്ളപ്പെടുന്ന ലോഹ മാലിന്യങ്ങൾ സംസ്കരിക്കാൻ അത്യാധുനിക സൗകര്യങ്ങളാണ് ഉപയോഗപ്പെടുത്തുക. പരിസ്ഥിതിക്ക് ഒരു ദോഷവും ചെയ്യാത്ത രീതിയിലാണ് പദ്ധതിയുടെ നിർമാണ സജ്ജീകരണമെന്നും അദ്ദേഹം പറഞ്ഞു.
25 വർഷമായി ഒമാനിൽ സ്ക്രാപ് ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് അൽ തായിൽ. ഇതുവരെ ഒമാനിൽനിന്ന് ശേഖരിക്കുന്ന സ്ക്രാപ്പുകൾ കമ്പനി മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയോ ആഭ്യന്തരമായി ഒമാനിലെ മറ്റ് കമ്പനികൾക്ക് നൽകുകയോ ആണ് ചെയ്തിരുന്നത്. അൽ തായിൽ ഗ്രുപ്പിനു കീഴിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ആറ് കമ്പനികളാണ് ഒമാനിലുള്ളത്. കൊല്ലം കേന്ദ്രമായി പ്രവർത്തിക്കുന്ന ഇബാജ് ഗ്രൂപ്, യു.എ.ഇയിൽ പ്രവർത്തിക്കുന്ന ഇൻഡാൽ ഗ്രുപ് എന്നിവയും കൊല്ലം സ്വദേശി അബ്ദുൽ റഹീമിന്റെ ഉടമസ്ഥതയിലുളളതാണ്. തെക്കൻ കേരളത്തിലോ തമിഴ്നാട്ടിലോ ഇബാജ് ഗ്രൂപ് മിഷൻ 2024ന്റെ ഭാഗമായി സമാന മേഖലയിലേക്ക് ചുവടുറപ്പിക്കാൻ പദ്ധതിയിടുന്നുണ്ടെന്ന് മാനേജിങ് പാർട്ടണർ ശിഹാബ് എസ്. റാവുത്തർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.