Posted On
date_range Updated On
date_range അൽ മൗജ് മാരത്തൺ; ഗതാഗത നിയന്ത്രണം
മസ്കത്ത്: അൽ മൗജ് മാരത്തണിന്റെ ഭാഗമായി മത്സരം കടന്നുപോകുന്ന സീബ്, ബൗഷർ ഭാഗങ്ങളിൽ റോഡ് താൽകാലികമായി അടച്ചിടും. വെള്ളിയാഴ്ച പുലർച്ചെ പുലർച്ച നാല് മുതൽ ഉച്ചയ്ക്ക് 12വരെയാണു റോഡ് ഭാഗികമായി അടച്ചിടുകയെന്ന് റോയൽ ഒമാൻ പോലീസ് സെക്യൂരിറ്റി റിലേഷൻസ് ആന്റ് മീഡിയ ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
അൽ മൗജ് റൗണ്ട് എബൗട്ട്, അൽ ഇസ്റാഖ് റൗണ്ട് എബൗട്ട്, സീബിലെ വൊക്കേഷനൽ കോളജ് റോഡ്, അൽ ഹെയിൽ നോർത്തിലെ സർവിസ് റോഡ്, അൽ ബഹ്ജ റൗണ്ട് എബൗട്ട്, അൽ ഇഷ്റാഖ് റൗണ്ട്എബൗട്ട്, കോർണിഷ് സ്ട്രീറ്റ് തുടങ്ങിയ വിവിധ സ്ഥലങ്ങളലൂടെയായിരിക്കും മാരത്തൺ പുരോഗമിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.