അൽ ഖുവൈർ കെ.എം.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് കുട്ടി തരുവണക്ക് നൽകിയ
യാത്രയയപ്പ്
അൽ ഖുവൈർ കെ.എം.സി.സി യാത്രയയപ്പ് നൽകി
മസ്കത്ത്: 25 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന അൽ ഖുവൈർ കെ.എം.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് കുട്ടി തരുവണക്ക് യാത്രയയപ്പ് നൽകി.
അൽ കുവൈർ കെ.എം.സി.സി ഓഫിസിൽ നടന്ന യാത്രയയപ്പ് ചടങ്ങ് കേന്ദ്ര കമ്മിറ്റി സെക്രട്ടറി ബി. എസ്. ഷാജഹാൻ പഴയങ്ങാടി ഉദ്ഘാടനം ചെയ്തു. അൽ കുവൈർ കെ.എം.സി.സി പ്രസിഡന്റ് ബി.എം. ഷാഫി കോട്ടക്കൽ അധ്യക്ഷതവഹിച്ചു. ഷാഫി കോട്ടക്കൽ, ജനറൽ സെക്രട്ടറി അബ്ദുൽ വാഹിദ് മാള, ട്രഷറർ സമദ് മച്ചിയത്ത് എന്നിവർ ചേർന്ന് ഉപഹാരം കൈമാറി. ഭാരവാഹികളായ കെ.പി. അബ്ദുൽ കരീം, ഫിറോസ് ഹസൻ, ഹാഷിം പാറാട്, റിയാസ് എൻ. തൃക്കരിപ്പൂർ, നിഷാദ് മല്ലപ്പള്ളി പ്രവർത്തക സമിതി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.