മസ്കത്ത്: സലാലയിലെ അൽ ഹഫ ബീച്ച് മാർക്കറ്റിന്റെ ആദ്യ ഘട്ടം പൂർത്തിയായതായി മസ്കത്ത് നാഷനൽ ഡെവലപ്മെന്റ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കമ്പനി അറിയിച്ചു. വാണിജ്യ സ്റ്റോറുകൾ ഉൾപ്പെടുന്ന വാട്ടർഫ്രണ്ട് പദ്ധതിയാണ് ആദ്യ ഘട്ടത്തിൽ പൂർത്തിയായിട്ടുള്ളത്. വാണിജ്യ സ്റ്റോറുകളിൽ ചിലത് ഇതിനകം വാടകക്ക് നൽകിയിട്ടുണ്ട്.
കടൽത്തീരത്തെ നടത്തത്തിനുള്ള ട്രാക്കും ഒരുക്കിയിട്ടുണ്ട്. ശേഷിക്കുന്ന ഘട്ടങ്ങൾ വരും മാസങ്ങളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 14,000 ചതുരശ്ര മീറ്റർ പദ്ധതിയിൽ മാർക്കറ്റുകൾ, റസ്റ്റാറന്റുകൾ, വിനോദ സേവനങ്ങൾ എന്നിവയാണ് ഉൾപ്പെടുന്നുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.