Posted On
date_range Updated On
date_range സലാം എയർ ദമ്മാം, കൊളംബോ സർവിസ് തുടങ്ങുന്നു
മസ്കത്ത്: സലാം എയറിെൻറ പുതിയ സർവിസുകൾ അടുത്ത മാസം സൗദി അേറബ്യയിലേക്കും ശ്രീലങ ്കയിലേക്കും ആരംഭിക്കുമെന്ന് സി.ഇ.ഒ ക്യാപ്റ്റൻ മുഹമ്മദ് അഹമ്മദ് അറിയിച്ചു. ദമ്മാമിലേക്ക് നവംബർ 15 മുതലും ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലേക്ക് നവംബർ 24 മുതലുമാണ് സർവിസ് തുടങ്ങുക. സൗദിയിലേക്ക് ആഴ്ചയിൽ മൂന്ന് വിമാനങ്ങളും കൊളംബോയിലേക്ക് ആഴ്ചയിൽ നാല് വിമാനങ്ങളും ഉണ്ടാകും. നവംബർ 14 മുതൽ ബഹ്റൈനിലേക്കും സർവിസ് ആരംഭിക്കുമെന്ന് സലാം എയർ കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു. ആഴ്ചയിൽ മൂന്ന് വിമാനങ്ങളാണ് ബഹ്റൈനിലേക്ക് ഉണ്ടാവുക. യു.എ.ഇയിലേക്കുള്ള വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കാനും പദ്ധതിയുണ്ട്. സലാം എയർ അടുത്ത വർഷത്തോടെ ലാഭത്തിലാകുമെന്നാണ് പ്രതീക്ഷയെന്നും സി.ഇ.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.