Posted On
date_range Updated On
date_range പ്രതികൂല കാലാവസ്ഥ; ഒമാനിൽ തിങ്കളാഴ്ച പൊതുഅവധി
മസ്കത്ത്: പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഒമാനിൽ തിങ്കളാഴ്ച പൊതുഅവധിയായിരിക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. പൊതു-സ്വകാര്യ മേഖലയിൽ അവധി ബാധകമായിരിക്കും.
എന്നാൽ ദോഫാർ, അൽവുസ്ത ഗവർണറേറ്റുകളിൽ അവധിയുണ്ടാവില്ല. ഇവിടെ സ്ഥാപനങ്ങളും മറ്റും പതിവുപോലെ പ്രവർത്തിക്കും. ന്യൂനമർദ്ദത്തെ തുടർന്ന് രാജ്യത്തെ ഭൂരിഭാഗം ഗവർണറേറ്റുകളിൽ കനത്ത മഴയാണ് തുടരുന്നത്. കാറ്റിന്‍റെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴ കോരിചൊരിയുന്നത്. അനിഷ്ട സംഭവങ്ങളൊന്നും എവിടെ നിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ ജാഗ്രതപാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസും സി.ഡി.എ.എയും നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.