ഒമാനിലെ ഹൈമയിൽ വാഹനാപകടം: രണ്ട് പേർ മരിച്ചു

സലാല: ഹൈമയിൽ വെള്ളിയാഴ്​ച പ​ുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരനടക്കം രണ്ടുപേർ മരിച്ചു. മസ്കത്തിൽ നിന്ന് സലാലയിലേക്ക് വരികയായിരുന്ന സലാല ലൈൻ ട്രാൻസ്പോർട്ട് കമ്പനിയുടെ ബസും ട്രെയിലറും പുലർച്ചെ അഞ്ചുമണിയോടെ ഹൈമക്ക് 50 കിലോമീറ്റർ അകലെയാണ്​ അപകടത്തിൽ പെട്ടത്​.

അപകടത്തിൽ ബസി​​െൻറ മുൻഭാഗം നിശേഷം തകർന്നു. ട്രെയിലറി​​െൻറ കാബിനും തകർന്നു. ഉത്തർപ്രദേശ്​ സ്വദേശിയാണ്​ മരിച്ച ഇന്ത്യക്കാരൻ. പാക്കിസ്​ഥാൻകാരനായ ബസ്​ ഡ്രൈവറാണ്​ മരിച്ച രണ്ടാമൻ. വയനാട്​ സ്വദേശിയായ സ്​ത്രീയും കുട്ടികളും അവധി കഴിഞ്ഞ്​ മസ്​കത്തിൽ വിമാനമിറങ്ങിയ ശേഷം സലാലയിലേക്ക്​ പോവുകയായിരുന്നു. 39 പേർക്ക്​ അപകടത്തിൽ പരിക്കുണ്ട്. ഇവരെ ഹൈമയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Tags:    
News Summary - accident in salala five killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.