മസ്കത്ത്: വാഹനങ്ങളിൽ അപകടകരമായ രീതിയിൽ നടത്തുന്ന അഭ്യാസപ്രകടനങ്ങൾ (ഡ്രിഫ്റ്റിങ്) മരണക്കെണിയാകുന്നു. ഇൗ വർഷം ഇതുവരെ ഡ്രിഫ്റ്റിങ് മൂലമുണ്ടായ അപകടങ്ങളിൽ 11 േപർ മരിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം മരിച്ചതാകെട്ട 13 പേരാണ്. 20- 27 പ്രായമുള്ളവരാണ് മരിച്ചവർ. പൊലീസിെൻറ കർശന നിരീക്ഷണമുണ്ടെങ്കിലും പൊതുറോഡുകളിൽ റോഡ് ഉപഭോക്താക്കളുടെ സുരക്ഷക്ക് ഭീഷണിയുയർത്തി ഇത്തരം അഭ്യാസപ്രകടനങ്ങൾ വ്യാപകമാവുകയാണെന്ന് റിപ്പോർട്ടുകൾ കാണിക്കുന്നു. അപകടകരമായ വിനോദത്തിനെതിരെ പൊലീസ് നൽകുന്ന ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ കണക്കിലെടുക്കാത്ത യുവാക്കളായ ഡ്രൈവർമാരാണ് മരണത്തിന് കീഴടങ്ങുന്നത്. കഴിഞ്ഞ ബലിപെരുന്നാൾ അവധിക്കാലത്ത് ഷിനാസിൽ സ്വദേശി യുവാവ് മരിച്ചിരുന്നു. അപകടദൃശ്യമുള്ള വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. അഭ്യാസപ്രകടനത്തിനിടെയുണ്ടായ അപകടങ്ങളിൽ പരിക്കേൽക്കുന്നവരിൽ കൂടുതലും കാൽനടയാത്രക്കാരാണ്. ഇൗ വർഷം 56 പേർക്കാണ് പരിക്കേറ്റത്. കഴിഞ്ഞവർഷം 123 പേർക്കും പരിക്കേറ്റു.
അഭ്യാസപ്രകടനം ഗതാഗത നിയമപ്രകാരം തടവിനും പിഴക്കും അർഹമായ കുറ്റമാണ്. മുന്നൂറ് റിയാൽ പിഴയും 24 മണിക്കൂർ തടവുമാണ് കുറ്റകൃത്യത്തിന് പിടിയിലാകുന്നവർക്ക് വ്യവസ്ഥ ചെയ്യുന്ന ശിക്ഷ. അതേസമയം, ശിക്ഷ കുറവായതാണ് ഇത്തരം പ്രവർത്തനങ്ങൾ വ്യാപിക്കാൻ കാരണമെന്നാണ് ജനങ്ങൾ പറയുന്നത്. പിഴയും തടവും ഉയർത്തിയാൽ മാത്രമേ യുവാക്കൾ ഇതിൽ ഏർപ്പെടാതിരിക്കുകയുള്ളൂവെന്നും മുതിർന്ന പൗരന്മാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.