അർഷാദ്
Posted On
date_range Updated On
date_range വാഹനാപകടം: മഹാരാഷ്ട്ര സ്വദേശി ഖുറിയാത്തിൽ മരണപ്പെട്ടു
മസ്കത്ത്: ഒമാനിലുണ്ടായ വാഹനാപകടത്തിൽ മഹാരാഷ്ട്ര സ്വദേശി മരിച്ചു. രത്നഗിരി മണ്ടങ്ങാട് അർഷാദ് (27) ആണ് ഖുറിയാത്തിലുണ്ടായ വാഹനാ പകടത്തിൽ മരിച്ചത്.
ഇദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ടായിരുന്നു അപകടം. വാദി കബിറിലുള്ള സ്വകാര്യ കമ്പനിയിൽ ജോലി അന്വേഷിച്ചു വരുകയായിരുന്നു.
പിതാവ്: മുസമ്മിൽ ഹുസൈൻ ഖാൻ. മാതാവ്: മാബിയ ഖാത്തുൻ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.