സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങൾ തീ അണക്കുന്നു
Posted On
date_range Updated On
date_range ഒമാൻ ഖാബൂറയിൽ വാഹനാപകടം; ഡ്രൈവർ മരിച്ചു
മസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റിൽ ലോക്കോമോട്ടിവ് അപകടത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു. ഖാബൂറ വിലായത്തിലാണ് സംഭവമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. അപകടത്തെതുടർന്ന് ലോക്കോമോട്ടീവിലും അതിൽ ഘടിപ്പിച്ച ട്രെയിലറിലും തീ പിടിക്കുകയായിരുന്നു.
സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങളെത്തിയാണ് തീ അണച്ചത്. അതേസമയം, അപകടത്തിൽപ്പെട്ടയാൾ ഏത് രാജ്യക്കാരനാണെന്ന് അറിവായിട്ടില്ല. തീപിടിത്തത്തിന്റെ കാരണം നിലവിൽ അന്വേഷണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.