വാഹനാപകടം: ആലപ്പുഴ സ്വദേശി ഒമാനിൽ മരിച്ചു

മസ്കത്ത്​: മസ്കത്തിലുണ്ടായ വാഹന അപകടത്തിൽ ആലപ്പുഴ സ്വദേശി മരണപ്പെട്ടു. ചേർത്തല അവലോകുന്ന് സൗത്ത് ആര്യാട് വെളിയിൽ വീട്ടിൽ വിനോദ്കുമാർ (41) ആണ്​ മരിച്ചത്​. അപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. രണ്ട് ആഴ്ചമുമ്പാണ്​ ഒമാനിൽ എത്തുന്നത്​. മുമ്പ്​ മസ്കത്തിൽ ഉണ്ടായിരുന്ന ഇദ്ദേഹം ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങിയിരുന്നു.

പിതാവ്: മോഹനൻ. മാതാവ്: ലക്ഷ്മിക്കുട്ടി. ഭാര്യ: രശ്മി. മക്കൾ: ആവണി, അമ്പാടി. മസ്കത്ത്​ റോയൽ ഒമാൻ പൊലീസ്​ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടി ക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

Tags:    
News Summary - accident: Alappuzha native dies in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.