മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്നു

ഉപേക്ഷിക്കുന്ന വാഹനങ്ങൾ: നടപടിയുമായി മസ്കത്ത് മുനിസിപ്പാലിറ്റി

മസ്കത്ത്: നഗരത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങൾക്കെതിരെ നടപടിയുമായി മസ്കത്ത് മുനിസിപ്പാലിറ്റി. ഈ വർഷം ആഗസ്റ്റ് വരെയുള്ള കാലയളവിൽ സീബിൽ 211ഉം മത്രയിൽ 550ഉം ഉൾപ്പെടെ നിരവധി വാഹനങ്ങൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കപ്പെട്ടതായി മസ്‌കത്ത് മുനിസിപ്പാലിറ്റി കണ്ടെത്തി. ബൗഷറിൽ 50, ഖുറയാത്തിൽ 98, അമിറാത്തിൽ 236, വിവിധ പൊതുസ്ഥലങ്ങളിൽ 18 എന്നിങ്ങനെ വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾക്കായി നഗരസഭ ഫീൽഡ് വിസിറ്റ് സംഘടിപ്പിക്കുന്നുണ്ട്.

നിരവധി വാഹനങ്ങളാണ് നഗരത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ ഉപേക്ഷിക്കപ്പെട്ടിട്ടുള്ളത്. പലതും മാസങ്ങൾ കഴിഞ്ഞവയാണ്. ഇങ്ങനെ കാറുകൾ ദീർഘകാലത്തേക്ക് ഉപേക്ഷിക്കപ്പെടുമ്പോൾ, മാലിന്യങ്ങൾ അടിഞ്ഞുകൂടുകയും അവ പ്രാണികളുടെയും എലികളുടെയും സങ്കേതമായി മാറുകയും ചെയ്യുന്നു. സാമൂഹിക വിരുദ്ധരും ഇത്തരം വാഹനങ്ങൾ ഉപയോഗിക്കാൻ സാധ്യതയുണ്ട്. കൂടുതൽ സമയം വെയിലത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങൾ തീപിടിത്തത്തിന് ഇടയാക്കിയേക്കുമെന്നും വാഹനമേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നു. സൂപ്പർവൈസർമാരുടെ ശ്രദ്ധയിൽപ്പെടുകയോ സ്വദേശികളുടെയും താമസക്കാരുടെയും പരാതിയെ തുടർന്നോ ആണ് വഴിയിൽ ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങളിൽ അധികവും നീക്കുന്നത്.

എടുത്തുകൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി വാഹനത്തിൽ 14 ദിവസത്തേക്ക് മുന്നറിയിപ്പ് സ്റ്റിക്കർ പതിക്കും. ഇക്കാലയളവിൽ ഉടമ വാഹനം എടുത്തുകൊണ്ടുപോകണം. ഇല്ലെങ്കിൽ 90 ദിവസത്തേക്ക് കണ്ടുകെട്ടുകയും പിന്നീട് പൊതുലേലത്തിൽ വെക്കുകയും ചെയ്യും. ഉപേക്ഷിക്കപ്പെടുന്ന കാറുകൾ, ബസുകൾ തുടങ്ങിയവ പിടിച്ചെടുക്കുമ്പോൾ ഉടമകളുടെ പേരിൽ 200 റിയാൽ പിഴയും ചുമത്തും.

Tags:    
News Summary - Abandoned vehicles: Muscat Municipality takes action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.