ശശികുമാർ

തിരുവനന്തപുരം സ്വദേശി നിസ്​വയിൽ മരിച്ചു

മസ്​കത്ത്​: പക്ഷാഘാതത്തെ തുടർന്ന്​ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു. തിരുവനന്തപുരം ആറ്റിങ്ങൽ നഗരൂർ സ്വദേശി ശശികുമാർ (55) ആണ്​ ഞായറാഴ്​ച മരിച്ചത്​. തലവേദന ഉണ്ടായതിനെ തുടർന്ന്​ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തി​െൻറ ഒരു വശം തളർന്നുപോവുകയും ഞായറാഴ്​ച കോമ സ്​റ്റേജിൽ ആവുകയുമായിരുന്നു.

ഭാര്യയും രണ്ട്​ മക്കളുമുണ്ട്​. എട്ടു വർഷമായി ഒമാനിലുള്ള ശശികുമാർ നിസ്​വ, ഇസ്​കി മേഖലയിൽ നിർമാണ മേഖലയിൽ ജോലി ചെയ്​തുവരുകയായിരുന്നു. നിസ്‌വ ഹോസ്പിറ്റൽ മോർച്ചറിയിലുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.