ഖ​സ​ബ് വ​ട​ക്കു​പ​ടി​ഞ്ഞാ​റ് ക​ട​ലി​ൽ 5.2 തീ​വ്ര​ത​യി​ൽ ഭൂ​ച​ല​നം

ഖ​സ​ബ്: ഖ​സ​ബ് തീ​ര​ത്തു​നി​ന്ന് വ​ട​ക്കു​പ​ടി​ഞ്ഞാ​റ് ദി​ശ​യി​ൽ ക​ട​ലി​ൽ റി​ക്ട​ർ സ്കെ​യി​ലി​ൽ 5.2 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ശേ​ഷം അ​നു​ഭ​വ​പ്പെ​ട്ടു. സു​ൽ​ത്താ​ൻ ഖാ​ബൂ​സ് യൂ​നി​വേ​ഴ്സി​റ്റി​യി​ലെ ഭൂ​ച​ല​ന നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്റെ അ​റി​യി​പ്പു​പ്ര​കാ​രം പ്രാ​ദേ​ശി​ക സ​മ​യം വൈ​കി​ട്ട് 3.08 ഓ​ടെ​യാ​യി​രു​ന്നു ഭൂ​ച​ല​നം. ഖ​സ​ബി​ൽ​നി​ന്ന് ഏ​ക​ദേ​ശം 386 കി​ലോ​മീ​റ്റ​ർ അ​ക​ലെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലാ​ണ് ഭൂ​ച​ല​ന​ത്തി​ന്റെ പ്ര​ഭ​വ​കേ​ന്ദ്രം ക​ണ്ടെ​ത്തി​യ​ത്.

ഇ​ത് ഭൂ​ച​ല​ന സ​ജീ​വ മേ​ഖ​ല​യാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന തെ​ക്ക​ൻ ഇ​റാ​ൻ പ്ര​ദേ​ശ​ത്താ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ൾ പ്ര​കാ​രം 10 കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണ് ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്. മു​സ​ന്ദ​ത്തി​ൽ​നി​ന്ന് ഭൂ​ച​ല​ന​മു​ണ്ടാ​യ​യി​ട​ത്തേ​ക്ക് ദൂ​രം കൂ​ടു​ത​ലാ​ണെ​ങ്കി​ലും ഖ​സ​ബി​ലും വ​ട​ക്ക​ൻ എ​മി​റേ​റ്റു​ക​ളി​ലെ ചി​ല ഉ​യ​രം കൂ​ടി​യ കെ​ട്ടി​ട​ങ്ങ​ളി​ലു​മു​ള്ള​വ​ർ​ക്ക് നേ​രി​യ കു​ലു​ക്കം അ​നു​ഭ​വ​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. എ​ന്നാ​ൽ, പ​രി​ക്കു​ക​ളോ കെ​ട്ടി​ട​നാ​ശ​മോ അ​ത്യാ​വ​ശ്യ സേ​വ​ന​ങ്ങ​ളി​ൽ ത​ട​സ്സ​മോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 

Tags:    
News Summary - 5.2 magnitude earthquake hits northwest of Khasab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.