Posted On
date_range Updated On
date_range 40 അനധികൃത മത്സ്യബന്ധന വലകൾ പിടികൂടി
മസ്കത്ത്: നിയമവിരുദ്ധമായ മത്സ്യബന്ധനവും മറ്റും കണ്ടെത്തുന്നതിന്റെ ഭാഗമായി നടന്ന പരിശോധനയിൽ അൽ വുസ്ത ഗവർണറേറ്റിൽനിന്ന് 40 അനധികൃത മത്സ്യബന്ധന വലകൾ കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം പിടികൂടി. പൊലീസിന്റെ സഹകരണത്തോടെ അൽ ജാസറിലെ വിലായത്തിൽനിന്നാണ് വലകൾ പിടിച്ചെടുത്തത്. ഇവർക്കെതിരെ നിയമനടപടി സ്വീകരിച്ചു വരുകയാണെന്ന് അൽ വുസ്ത ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് അഗ്രികൾച്ചറൽ, ഫിഷറീസ്, വാട്ടർ റിസോഴ്സസ് അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.