മസ്‌കത്ത്: ഒമാനിൽ ഈ വർഷം ആദ്യ പകുതിയിൽ പ്രവാസി തൊഴിലാളികളുമായി ബന്ധപ്പെട്ട് പതിനൊന്നായിരത്തിലധികം നിയമലംഘനങ്ങൾ കണ്ടെത്തിയതായി തൊഴിൽ മന്ത്രാലയം അറിയിച്ചു.
സുൽത്താനേറ്റിലുടനീളം നടത്തിയ 6,707 പരിശോധനകളിൽ നിന്നാണ് 11,172 തൊഴിൽ നിയമലംഘനങ്ങൾ കണ്ടെത്തിയത്. 69.5 ശതമാനം സ്ഥാപനങ്ങളും നിയമങ്ങൾ പാലിച്ചതായി പരിശോധനയിൽ കണ്ടെത്തിയതായി മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. നിയമലംഘനം നടത്തിയ 4,680 കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. നിയമനടപടികളുടെ ഭാഗമായി 2,944 പ്രവാസി തൊഴിലാളികളെ നാടുകടത്തി. അതേസമയം, നിയമപരമായ ഒത്തുതീർപ്പ് വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ സ്വദേശികൾക്കായി 272 തൊഴിലവസരങ്ങൾ പുതുതായി രജിസ്റ്റർ ചെയ്തതായും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.