സ്​​ക​ൂ​ൾ ബ​സു​ക​ൾ പ​രി​ഷ്​​ക​രി​ക്കാ​ൻ  വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം പ​ദ്ധ​തി​യി​ടു​ന്നു

മസ്കത്ത്: ഒമാനിൽ സ്കൂൾ വിദ്യാർഥികളുടെ ഗതാഗതത്തിന് ഉപയോഗിക്കുന്ന പഴയ ബസുകൾ മാറ്റാൻ വിദ്യാഭ്യാസ മന്ത്രാലയം പദ്ധതിയിടുന്നു. കൂടുതൽ സൗകര്യവും സുരക്ഷായുമുളള ബസുകൾ റോഡിലിറക്കുകയാണ് അധികൃതരുടെ ലക്ഷ്യം. ഇതോടെ, പതിറ്റാണ്ടുകളായി ഒമാൻ റോഡുകളിൽ കണ്ടുവരുന്ന മഞ്ഞ ബസുകൾ ഒാർമയാവും. ഒമാനിൽ ഇത്തരം നൂറുകണക്കിന് ബസുകളാണുള്ളത്്. രാജ്യത്തി​െൻറ എല്ലാ ഭാഗങ്ങളിെല സ്വദേശി സ്കൂളുകളിലും ഇത്തരം ബസുകളാണ് കുട്ടികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്നത്. രാജ്യത്തി​െൻറ ഏതു ഭാഗത്തു േപായാലും പ്രത്യേക രൂപത്തിലുള്ള ഇത്തരം ബസുകൾ കാണാം. ഇവ അധികവും ഏറെ പഴക്കം  ചെന്നതായതിനാൽ കുട്ടികളുടെ സുരക്ഷക്ക് ഭീഷണിയാണെന്ന പരാതികൾ ഉയർന്നിരുന്നു. പെെട്ടന്ന് മാറ്റുക എളുപ്പമല്ലാത്തതിനാൽ ക്രമേണ ഇവ ഒഴിവാക്കാനാണ് അധികൃതരുടെ പദ്ധതി. പഴയ വലിയ മഞ്ഞ ബസുകൾ മാറ്റുമെന്നും പുതിയവ ക്രമേണ റോഡിലിറക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം സ്വകാര്യ സ്കൂൾ വിഭാഗം ഡയറക്ടർ ജനറൽ ഫാത്തിമ നൂറാനി പറഞ്ഞു. കുട്ടികളുടെ സുരക്ഷക്ക് കൂടുതൽ പ്രാധാന്യം നൽകും. ഇതിനായി മികച്ച മാർഗങ്ങൾ കണ്ടെത്തുമെന്നും അവർ പറഞ്ഞു.  ബസുകൾ പരിഷ്കരിക്കുന്ന വിഷയത്തിൽ മുവാസലാത്തുമായും സഹകരിച്ച് പ്രവർത്തിക്കുമെന്നും അവർ പറഞ്ഞു.  കുട്ടികളുടെ സുരക്ഷക്ക് സ്കൂളും സമൂഹവും വേണ്ടത്ര മുൻഗണന നൽകണമെന്നും മന്ത്രാലയം ഇത് ഉറപ്പുവരുത്തുമെന്നും നൂറാനി പറഞ്ഞു. എല്ലാ സ്വകാര്യ സ്കൂളുകളും സുരക്ഷിത ഗതാഗത സംവിധാനം ഏർപ്പെടുത്തണമെന്നും സാേങ്കതിക വിദഗ്ധരും സ്ഥാപനങ്ങളും ഇതിന് പിന്തുണ നൽകണമെന്നും അവർ പറഞ്ഞു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഫീസ് അമിതമായി വർധിപ്പിക്കാൻ പാടില്ലെന്നും ഇൗ വിഷയത്തിൽ മന്ത്രാലയത്തി​െൻറ നിർേദശം പാലിക്കണമെന്നും അവർ പറഞ്ഞു. അമിതമായി ഫീസ് വർധിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നും അവർ പറഞ്ഞു. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ രക്ഷിതാക്കൾക്ക് മന്ത്രാലയത്തിൽ പരാതിപ്പെടാമെന്നും നൂറാനി പറഞ്ഞു. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.